Join Whatsapp Group. Join now!

Fest | മാമ്പഴത്തിന്റെ മധുരവും ചക്കയുടെ രുചി വൈവിധ്യങ്ങളും; ചക്ക - മാമ്പഴ ഫെസ്റ്റില്‍ സന്ദര്‍ശകരുടെ തിരക്ക്

20 ഇനം മാങ്ങകള്‍ പ്രദര്‍ശനത്തില്‍ Kerala News, Malayalam News, Vellarikkundu News, കാസറഗോഡ് വാര്‍ത്തകള്‍, Balal News
വെള്ളരിക്കുണ്ട്: (my.kasargodvartha.com) ബളാല്‍ കൃഷിഭവനും ബളാല്‍ പഞ്ചായത് സി ഡി എസും, കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്‌സ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചക്ക - മാമ്പഴ മഹോത്സവത്തില്‍ സന്ദര്‍ശകരുടെ തിരക്ക്. കഴിഞ്ഞ ദിവസമാണ് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍ ഫെസ്റ്റിന് തുടക്കമായത്. വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികളോടെ നടക്കുന്ന ഫെസ്റ്റ് ബളാല്‍ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
    
Kerala News, Malayalam News, Vellarikkundu News, Balal News, Jackfruit and mango fest started in Vellarikund.

വിവിധമാമ്പഴ ഇനങ്ങളായ ബംഗനപ്പള്ളി, കാലാപ്പാടി ചക്കക്കട്ടി, ഹിമാപ്പസന്ത് സിന്ദൂരം, പ്രിയൂര്‍, മുണ്ടപ്പ, ഗുദാദത്ത്, മല്ലിക, മല്‍ഗോവ, അല്‍ഫോന്‍സോ നീലം തുടങ്ങിയ 20 ഇനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമാണ് നടക്കുന്നത്. കുടുംബ ശ്രീയുടെ ചക്കയും മാങ്ങയും കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമുണ്ട്. എല്ലാ ദിവസവും രാത്രിയില്‍ കലാസന്ധ്യയും അരങ്ങേറും.

ബളാല്‍ പഞ്ചായതിലെ 16 വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍ക്ക് പുറമെ വെസ്റ്റ് എളേരി കിനാനൂര്‍ കരിന്തളം പഞ്ചായതുകളിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ചക്ക - മാമ്പഴ ഫെസ്റ്റില്‍ ഉണ്ട്. 27ന് ഫെസ്റ്റ് സമാപിക്കും.
   
Kerala News, Malayalam News, Vellarikkundu News, Balal News, Jackfruit and mango fest started in Vellarikund.

ഉദ്ഘാടന ചടങ്ങില്‍ മുന്‍ സിആര്‍പിഎഫ് ഐജി കെവി മധുസൂദനന്‍ അധ്യക്ഷതവഹിച്ചു. വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദര്‍ ഡോ. ജോണ്‍സണ്‍ അന്ത്യാകുളം പ്രദര്‍ശന നഗരിയും കലാസന്ധ്യ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പിവി മുരളിയും ചക്കവിഭവങ്ങളുടെ സ്റ്റാള്‍ ജില്ലാ പഞ്ചായത് അംഗം ഷിനോജ് ചാക്കോയും ഉദ്ഘാടനം ചെയ്തു.

ബളാല്‍ പഞ്ചായത് വൈസ് പ്രസിഡന്റ് എം രാധാമണി, ബ്ലോക് പഞ്ചായത് അംഗം സി രേഖ, ടി അബ്ദുല്‍ ഖാദര്‍, പി പത്മാവതി, എം പി ജോസഫ്. ജെറ്റോ ജോസഫ്, ചന്ദ്രന്‍ വിളയില്‍, എസിഎ ലത്വീഫ്, കെഎ സാലു, തോമസ് ചെറിയാന്‍, പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, വിആര്‍ അജയകുമാര്‍, ജിജി കുന്നപ്പള്ളി, ഡാജി ഓടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഷോബി ജോസഫ് സ്വാഗതവും ഇ കെ. ഷിനോജ് നന്ദിയും പറഞ്ഞു. മലയോരത്ത് നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിച്ചു.
    
Kerala News, Malayalam News, Vellarikkundu News, Balal News, Jackfruit and mango fest started in Vellarikund.

Keywords: Kerala News, Malayalam News, Vellarikkundu News, Balal News, Jackfruit and mango fest started in Vellarikund.
< !- START disable copy paste -->

Post a Comment