Join Whatsapp Group. Join now!

Maha Mela | കാസര്‍കോട് മഹാലാഭമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു; വന്‍ ജനത്തിരക്ക്

അത്ഭുതപെടുത്തുന്ന ഓഫര്‍ Maha-Mela, Mela, Purchase, Shopping, Offers, Discount, Kasaragod-News
കാസര്‍കോട്: (my.kasargodvartha.com) പഴയ ബസ് സ്റ്റാന്‍ഡില്‍ നിത്യോപയോഗ സാധനങ്ങളുടെ വിസ്മയം തീര്‍ത്ത് മഹാലാഭമേള. അത്ഭുതപെടുത്തുന്ന ഓഫറാണ് മേളയുടെ പ്രത്യേകത. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ യൂട്യൂബ് വ്‌ലോഗര്‍ കെ എല്‍ ബ്രോ ബിജു റിത്വിക്കും കുടുംബവും മുഖ്യാതിഥികളായിരുന്നു.
   
News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.

ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, മുനിസിപല്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ഭീഗം, വാര്‍ഡ് കൗന്‍സിലര്‍മാര്‍ ശ്രീലത ടീചര്‍, മമ്മു ചാല, വ്യവസായി അച്ചു നൈമാര്‍മൂല തുടങ്ങിയവര്‍ സംബന്ധിച്ചു.
   
News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.

വമ്പിച്ച വിലക്കുറവാണ് ഇവിടെ ഓരോ സാധനങ്ങള്‍ക്കും ഈടാക്കുന്നത്. അതിനാല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 100 രൂപയുടെ മഹാലാഭമേള റെഡിമെയ്ഡ് വസ്ത്രങ്ങളും, ഗൃഹോപകരണങ്ങളും, സ്‌കൂള്‍ ഐറ്റംസുകളും വന്‍ വിലക്കുറവുമായി ലഭിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആദ്യം വരുന്ന 200 കസ്റ്റമേഴ്സിന് (18 ലിറ്റര്‍ ബകറ്റ്, മുറം, ഒരു ലിറ്ററിന്റെ മഗ്, ബെയ്സന്‍, ഫാന്‍സി ബൗള്‍, ടീ ഗ്ലാസ്) വെറും ഒരു രൂപയ്ക്ക് നല്‍കുന്നു.
      
News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ മഗുകളും, ഒരു രൂപയ്ക്ക് ബെയ്സനുകളും, ഒരു രൂപയ്ക്ക് കണ്ടെയ്നര്‍ പീസുകളും, ഒമ്പത് രൂപയ്ക്ക് മുറവും, ഒമ്പത് രൂപയ്ക്ക് ടബുകളും,199 രൂപയ്ക്ക് മൂന്ന് ലിറ്റര്‍ പ്രഷര്‍ കുകറുകളും സ്റ്റോക് തീരുംവരെ നല്‍കുന്നുമെന്ന് ഉടമ അക്ബര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
      
News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.

69 രൂപയ്ക്ക് ജെന്റ്സ് വസ്ത്രങ്ങളും, 69 രൂപയ്ക്ക് ലേഡിസ് വസ്ത്രങ്ങളും, 16 രൂപയ്ക്ക് കിഡ്സ് വസ്ത്രങ്ങളും, 18 ലിറ്റര്‍ മൂന്ന് ബകറ്റുകള്‍ 139 രൂപയ്ക്കും, സ്‌കൂള്‍ ബാഗുകള്‍ 299 രൂപയ്ക്കും, 50 രൂപ മുതല്‍ ഫാന്‍സി ചപലുകളും, കസ്റ്റമേഴ്‌സിനായി സ്‌പെഷ്യല്‍ ഓഫറില്‍ ഒരുക്കിയിരിക്കുന്നുവെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
   
News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.

കൂടാതെ ഗൃഹോപകരണങ്ങളും, വസ്ത്രങ്ങളും, പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും, സ്റ്റീല്‍ അലുമിനിയം പാത്രങ്ങളും, മാറ്റുകളും, കണ്ടെയ്നറുകളും, ടോയ്സുകളും അടക്കം 50000 ത്തിലധികം ഉല്‍പന്നങ്ങളാണ് ഇവിടെ വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന വിലക്കുറവും, ഉയര്‍ന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പര്‍ചേഴ്സിങ്ങും മഹാമേളയിലെ പ്രത്യേകതയാണ്.

Keywords: News, Kerala News, Kasaragod News, Maha Labha Mela, Inaugurated Kasaragod Maha Mela.< !- START disable copy paste -->

Post a Comment