Join Whatsapp Group. Join now!

Protest | 500 ദിനങ്ങള്‍ പിന്നിട്ട് കാസര്‍കോടിനായുള്ള 'ആരോഗ്യ സ്വാതന്ത്ര്യ സമരം'; ഇനിയും കൂടുതല്‍ ശക്തമാക്കുമെന്ന് എയിംസ് ജനകീയ കൂട്ടായ്മ

'സമര പന്തല്‍ തകര്‍ക്കാന്‍ തത്പര കക്ഷികളുടെ ഗൂഡശ്രമം' AIIMS for Kasaragod, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (my.kasargodvartha.com) എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ തുടരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിന്റെ 500-ാം ദിനം ആചരിച്ചു. ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
   
AIIMS for Kasaragod, Malayalam News, Kerala News, Health Freedom Strike, AIIMS in Kasaragod, Protest, 'Health Freedom Strike' passed 500 days.

സമര പന്തല്‍ തകര്‍ക്കാന്‍ തത്പര കക്ഷികളുടെ ഗൂഡശ്രമം അണിയറയില്‍ നടക്കുന്നുണ്ടെന്നും ഇത് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്നത് ജില്ലാ കമിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം എന്നിവര്‍ അറിയിച്ചു.

ജമീല അഹ്മദ്, ഗോപിനാഥന്‍ മുതിരക്കാല്‍, ഫൈസല്‍ ചേരക്കാടത്ത്, മുരളീധരന്‍ പടന്നക്കാട്, ഉമ്മു ഹാനി, ഹരീഷ് ചന്ദ്രന്‍ കാഞ്ഞങ്ങാട്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, അഹ്മദ് കിര്‍മാണി, സൂര്യ നാരായണ ഭട്ട്, മുഹമ്മദ് ഈച്ചിലിങ്കാല്‍, നാസര്‍ കൊട്ടിലങ്ങാടി, റഈസ ടീചര്‍, താജുദ്ദീന്‍ ചേരങ്കൈ, രാമകൃഷ്ണന്‍ ബേളൂര്‍, സുഹറ പടന്നക്കാട്, മോഹനന്‍ ചായോത്ത്, സുധീഷ് പൊയ്നാച്ചി, മുഹമ്മദ് കുഞ്ഞി പടന്നക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. സലീം സന്ദേശം ചൗക്കി നന്ദി പറഞ്ഞു.

Keywords: AIIMS for Kasaragod, Malayalam News, Kerala News, Health Freedom Strike, AIIMS in Kasaragod, Protest, 'Health Freedom Strike' passed 500 days.
< !- START disable copy paste -->

Post a Comment