Join Whatsapp Group. Join now!

Protest | ബിജെപി ഭരണസമിതിയുടെ തമ്മിലടി കാരണം വികസന മുരടിപ്പെന്ന് ആരോപിച്ച് മധൂര്‍ പഞ്ചായത് ഓഫീസിലേക്ക് മാര്‍ച് നടത്തി ഡിവൈഎഫ്‌ഐ

രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു' Madhur News, DYFI, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
മധൂര്‍: (my.kasargodvartha.com) ഡിവൈഎഫ്‌ഐ ആര്‍ ഡി നഗര്‍, മധൂര്‍ മേഖലാ കമിറ്റികളുടെ നേതൃത്വത്തില്‍ മധൂര്‍ പഞ്ചായത് ഓഫീസിലേക്ക് മാര്‍ച് നടത്തി. ഡി വൈ എഫ് ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
  
Madhur News, DYFI, Malayalam News, Politics, Political News, DYFI held march to Madhur Panchayat office.

ബിജെപി ഭരണസമിതിയുടെ തമ്മിലടി കാരണം വികസനം മുരടിക്കുന്നു, പദ്ധതി പദ്ധതി തുക പാഴാക്കുന്നു, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നില്ല, അതി ദരിദ്രര്‍ക്ക് വീടിനുള്ള സ്ഥലം വാങ്ങാന്‍ തുക വകയിരുത്തുന്നില്ല, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള തുക പാഴാക്കികളയുന്നു, വാര്‍ഡുകളില്‍ വികസനം അട്ടിമറിക്കുന്നു, ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധം.
  
Madhur News, DYFI, Malayalam News, Politics, Political News, DYFI held march to Madhur Panchayat office.

മധൂര്‍ മേഖലാ സെക്രടറി സതീഷ് സ്വാഗതം പറഞ്ഞു. ആര്‍ ഡി നഗര്‍ മേഖലാ സെക്രടറി ശരത്ത് കാളിയങ്ങാട് അധ്യക്ഷത വഹിച്ചു. ഉദയന്‍ മധൂര്‍, എം കെ രവീന്ദ്രന്‍, ഭൂജംഗ ഷെട്ടി, എ രവീന്ദ്രന്‍, അബ്ദുല്‍ ജലീല്‍, സി എം ബശീര്‍, അജിത്ത് പാറക്കട്ട, കിഷോര്‍ കുമാര്‍ റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.

Keywords: Madhur News, DYFI, Malayalam News, Politics, Political News, DYFI held march to Madhur Panchayat office.
< !- START disable copy paste -->

Post a Comment