കാസർകോട്: (my.kasargodvartha.com) മുളിയാർ വിലേജ് ഓഫീസിൽ (Village Office) സ്ഥിരം ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിലേജ് ജനകീയ സമിതി, കലക്ടറുടെ ചുമതല വഹിക്കുന്ന ഇലക്‌ഷൻ ഡെപ്യൂടി കലക്ടർ നവീൻ ബാവുവിന് നിവേദനം നൽകി. ജനസംഖ്യാടിസ്ഥാനത്തിലും മറ്റും വലിയ വിലേജ് ആണ് മുളിയാറെന്നും, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ സ്ഥിരം വിലേജ് ഓഫീസർ ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി.
ജനകീയ സമിതി അധ്യക്ഷ പിവി മിനിയുടെ നേതൃത്വത്തിൽ അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, എസ്എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ബി അബ്ദുൽ ഗഫൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Keywords:
News, Kasaragod, Kerala, Demand, Village Officer, Muliyar, Collector, Demand for permanent village officer in Muliyar.