Join Whatsapp Group. Join now!

NH Anwar | എന്‍എച് അന്‍വര്‍ സഹാനുഭൂതിയും നേതൃപാട മികവും കൊണ്ട് സമൂഹത്തില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നുവെന്ന് വെങ്കിടേഷ് രാമകൃഷ്ണന്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു Kerala News, Malayalam News, Cable TV Operators, കാസറഗോഡ് വാര്‍ത്തകള്‍, NH Anwar
കാസര്‍കോട്: (my.kasargodvartha.com) സകല ജീവികളോടും സഹാനുഭൂതി കാണിക്കുകയും പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ സാരഥ്യത്തിന് സൗന്ദര്യം പകരുകയും ചെയ്ത കേബിള്‍ ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് എന്‍എച് അന്‍വറിന്റെ സേവനം കാലം എപ്പോഴും സ്മരിക്കുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി എയിഡം സിഎംഡിയുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. പിറന്നു വീഴുന്ന ഓരോ കുട്ടിക്കും അന്‍വറിന്റെ ഓര്‍മയ്ക്കായി 'എന്റെ കണ്‍മണിക്ക് ' എന്ന പേരില്‍ സമ്മാനിക്കുന്ന ആദ്യത്തെ പാരിതോഷികം അദ്ദേഹത്തിന്റെ ഹൃദയ നൈര്‍മല്യത്തിന് സിഒഎ സമര്‍പിക്കുന്ന ആദരമാണെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
      
Kerala News, Malayalam News, Cable TV Operators, NH Anwar, Commemoration programme held for NH Anwar.

എന്‍എച് അന്‍വറിന്റെ ഏഴാം ഓര്‍മ ദിനത്തില്‍ കേബിള്‍ ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയും സിസിഎനും അന്‍വര്‍ ട്രസ്റ്റുമായി സഹകരിച്ച് കാസര്‍കോട്ട് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍വറിന്റെ ആദ്യ തട്ടകമായ കാസര്‍കോട്ട് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു സാംസ്‌കാരിക സ്‌ക്വയര്‍ നിര്‍മിക്കാന്‍ സിഒഎ രംഗത്തു വരണമെന്നും ഇതിന് എംഎല്‍എയുടെ തുകയില്‍ നിന്നുള്ള സഹായം ലഭ്യമാക്കുമെന്നും എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ മുഖ്യാതാഥിയായിരുന്നു. സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബകര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സംസ്ഥാന സര്‍കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അംഗീകാരത്തോടെയാണ് കേരളത്തിലെ എല്ലാ സര്‍കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന കാരുണ്യ പദ്ധതി - എന്റെ കണ്‍മണി - ആരംഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഗിഫ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എറണാകുളം വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലാണ്. അന്‍വര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള തുക സിഡ്കോ പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ കൈമാറി. കെസിബിഎല്‍ എംഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.. എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രി എംഡി അഡ്വ. എസ്‌കെ അബ്ദുല്ല ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാമി.

എ ഡി എച് എസ് ഡോ. എ ജമാല്‍ അഹ്മദ് ഏറ്റുവാങ്ങി. സിഒഎ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍ സ്വാഗതവും സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമിറ്റി അംഗം എം ലോഹിതാക്ഷന്‍, ജില്ലാ സെക്രടറി എംആര്‍ അജയന്‍, സിസിഎന്‍ എംഡി മോഹനന്‍ ടിവി, മേഖലാ സെക്രടറി കെ സുനില്‍ കുമാര്‍ സംസാരിച്ചു. അന്‍വര്‍ ഓര്‍മ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന ഓപറേറ്റര്‍മാര്‍ അവരുടെ നെറ്റ് വര്‍കുകളില്‍ പതാക ഉയര്‍ത്തി കേബിള്‍ ദിനം ആചരിച്ചു.

Keywords: Kerala News, Malayalam News, Cable TV Operators, NH Anwar, Commemoration programme held for NH Anwar.
< !- START disable copy paste -->

Post a Comment