Join Whatsapp Group. Join now!

Obituary | ഉദുമ തെക്കേക്കരയിലെ അബ്ബാസ് നിര്യാതനായി

അല്‍ഐനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു Uduma, Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
ഉദുമ: (my.kasargodvartha.com) തെക്കേക്കര രിഫായിയ്യ പള്ളിക്ക് സമീപത്തെ അബ്ബാസ് (74) നിര്യാതനായി. വര്‍ഷങ്ങളോളം അല്‍ഐനില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ചെത്തി ഉദുമ റെയില്‍വേ ഗേറ്റിനു സമീപം ഉദുമ മെഡികല്‍സ് എന്ന പേരില്‍ മരുന്ന് കട നടത്തിയിരുന്നു. പഴയ കാല ഫുട് ബോള്‍ താരം കൂടിയായ അബ്ബാസ് നാട്ടിലെ പല ക്ലബുകള്‍ക്കും വേണ്ടി കളിച്ചിരുന്നു.
     
label - News, Malayalam-News, Kasaragod, Kasaragod-News, Obituary, Obituary-News, Udma-News, Abbas of Uduma passed away.

ഉദുമ പടിഞ്ഞാര്‍ കാനത്ത് വളപ്പിലെ പരേതരായ അബ്ദുല്ല ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുബൈദ. മക്കള്‍: സഹീര്‍, സമീര്‍ (ഖത്വര്‍), സാഹിദ്, നസീമ. മരുമക്കള്‍: അശ്‌റഫ് കാഞ്ഞങ്ങാട്, മുബീന പള്ളിക്കര, ഫബീന കണ്ണൂര്‍, ഫാത്വിമ നീലേശ്വരം. സഹോദരങ്ങള്‍: ശാഫി എന്‍ജിനീയര്‍ ഉദുമ, ഡോ. അബൂബകര്‍ (ദുബൈ), മര്‍ഹൂമ കാനത്ത് വളപ്പ്, മാഞ്ഞു, പരേതരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (റിട. എഇഒ കാസര്‍കോട്), മൊയ്തീന്‍ കുഞ്ഞി, നഫീസ കണ്ണംകുളം.

Keywords: label - News, Malayalam-News, Kasaragod, Kasaragod-News, Obituary, Obituary-News, Udma-News, Abbas of Uduma passed away.

Post a Comment