ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് പുറമേ ഒമ്പത് സോണിലെ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ പ്രതിനിധികളായിരുന്നു. രാവിലെ 8 30 ന് നൂറുല്‍ ഉലമ മഖാം സിയാറതിന്ന് സയ്യിദ് സൈഫുല്ല തങ്ങള്‍ നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറിമാരായ ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍, അബ്ദുര്‍ റശീദ് നരിക്കോട് വിഷയാവതരണം നടത്തി. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, സിദ്ദീഖ് സഖാഫി ബായാര്‍, താജുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് സഖാഫി തൊക്കെ, അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ശിഹാബ് പാണത്തൂര്‍ ചര്‍ചകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തി.
Keywords: News, Kerala, Kasaragod, SYS, SSF, Sa-adiya Kasaragod, SYS workshop cocluded in Sa-adiya.
< !- START disable copy paste -->