റമദാന്‍ വ്രതം ത്യാഗത്തിന്റെയും സഹനത്തിന്റെയും പരിശീലനക്കളരി കൂടിയാണ്. ഏത് ജീവിത സാഹചര്യത്തെയും നേരിടാനുള്ള കരുത്ത് വ്രതം നമുക്ക് നല്‍കുന്നു. അരുതായ്മകളോട് അകന്നു നില്‍ക്കാനുള്ള പാഠം ഭാവി ജീവിതത്തിലുടെ നീളം വെളിച്ചമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ രാഷ്ടീയ സാമൂഹ്യ മതരംഗത്തുള്ള പ്രമുഖരുടെ ഒത്തുകൂടലായി. ജലാലിയ്യ ഓഡിറ്റോറിയത്തല്‍ ഒരുക്കിയ നോമ്പു തുറയില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു. ജലാലിയ്യ ദിഖ്റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി.
ചടങ്ങില്‍ വര്‍കിംഗ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെസി റോഡ് ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ഥന നടത്തി. സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ത്വാഹ ബാഫഖി തങ്ങള്‍, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യ്ദി മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇബ്ബത്തുല്ല തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, കല്ലട്ര മാഹിന്‍ ഹാജി, സി ടി അഹ്മദലി, ശാനവാസ് പാദൂര്‍, ഹകീം കുന്നില്‍, അസീസ് കടപ്പുറം, ഇസ്മാഈല്‍ ചിത്താരി, ബശീര്‍ പുളിക്കൂര്‍, ഇബ്രാഹിം കല്ലട്ര, അബ്ദുല്‍ കരീം മാസ്റ്റര്‍, സിദ്ദീഖ് സഖാഫി ആവളം, താജുദ്ദീന്‍ മാസ്റ്റര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, എം ടി പി അബ്ദുര്‍ റഹ്മാന്‍ ഹാജി, മൊയ്തു സഅദി ചേരൂര്‍, സി എല്‍ ഹമീദ്, ജാബിര്‍ സഖാഫി, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, എം ടി അബ്ദുല്ല ഫൈസി, അഹ്മദ്ലി ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച രണ്ട് മണിക്ക് നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ മഖ്ബറ സിയാറതോടെ ആരംഭിച്ച പരിപാടികള്‍ 15ന് അര്‍ധരാത്രി സമാപന ആത്മീയ മജ്ലിസോടെയാണ് സമാപിച്ചത്. ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും സമൂഹ നോമ്പ് തുറയും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അസമാഉല്‍ ബദ്‌റിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ നേതൃത്വം നല്‍കി. തൗബ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ നേതൃത്വം നല്‍കി.സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
Keywords: Ramadan-News, Islamic-News, Deli-News, Kerala News, Kasaragod News, Jamia Sa-adiya Arabiyya, Prayer meet held in Sa-adiya.
< !- START disable copy paste -->