Join Whatsapp Group. Join now!

Memories | പൊതുപ്രവര്‍ത്തനം ആനന്ദമായി കരുതിയ എഎംഎ റഹീം

കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്റെ വളര്‍ച്ചയ്ക്കു ഊര്‍ജം നല്‍കി #NA-Nellikkunnu-News, #Memories, #അനുസ്മരണ-കുറിപ്പ്, #Merchent-News
/ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ


(my.kasargodvartha.com) എഎംഎ റഹീം എന്റെ ആത്മാര്‍ഥ സുഹൃത്തായിരുന്നു. കറ കളഞ്ഞ അഭ്യുദയകാംക്ഷി. കൂടെയുള്ളവരുടെ വളര്‍ച്ച താല്‍പര്യപൂര്‍വം നോക്കിക്കണ്ട നിഷ്‌കളങ്കന്‍. സഹപ്രവര്‍ത്തകര്‍ക്ക് വളരാനും ഉയരാനും വഴിയൊരുക്കി കൊടുത്ത നിസ്വാര്‍ത്ഥന്‍. പൂ ചോദിച്ചവനു പൂന്തോട്ടം കൊടുക്കാന്‍ ഹൃദയവിശാലത കാണിച്ചവന്‍. സ്വന്തം പ്രയാസങ്ങള്‍ മറന്നു കൂടെ നിന്നവര്‍ക്കു വേണ്ടി സകലതും ത്യജിച്ച വ്യക്തിത്വം.

Kasaragod, Kerala, Article, A M A Raheem, N A Nellikkunn MLA, Merchant Association, Memories of AMA Raheem.

ജനസേവനം ആനന്ദമായി കരുതിയ അസാധാരണ പൊതുപ്രവര്‍ത്തകന്‍. ഞങ്ങളുടെ എഎംഎ റഹീമിന്റ സംഘടനാപാടവം വിസ്മയകരമായിരുന്നു. എത്രയെത്ര ആശയങ്ങള്‍ ആ തലച്ചോറില്‍ മുളച്ചു. ആ ആശയങ്ങളത്രയും പ്രാവര്‍ത്തികമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. കാസര്‍കോട് നഗരത്തില്‍ എഎംഎ റഹീമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ഫലമായി പിറന്നുവീണ സംഘടനകള്‍ പലതും പാവപ്പെട്ടവര്‍ക്കു തണലേകുന്നതായിരുന്നു.

Kasaragod, Kerala, Article, A M A Raheem, N A Nellikkunn MLA, Merchant Association, Memories of AMA Raheem.

കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്റെ വളര്‍ച്ചയ്ക്കു എഎംഎ റഹീം നല്‍കിയ ഊര്‍ജ്ജം വിലപ്പെട്ടതാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അല്ല, സഹോദരന്റെ അസാന്നിദ്ധ്യം എന്നെ സദാ വേദനിപ്പിക്കുന്നു. റഹീമിന്റെ മക്കളെ കാണുമ്പോള്‍ മാത്രം അല്‍പ്പം ആശ്വാസം കിട്ടുന്നു. അവര്‍ കാണിക്കുന്ന സ്‌നേഹം കാണുമ്പോള്‍ റഹീം മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് പോലെ തോന്നുന്നു. 2010 ഓഗസ്റ്റ് 10ന് റമദാന്‍ 21നായിരുന്നു റഹീം വിടവാങ്ങിയത്. നമ്മുടെ അദ്രാഹിയുടെ ഓര്‍മ്മയ്ക്ക് 11 വര്‍ഷം പിന്നിടുന്നു.
ആ ഓര്‍മ്മ എന്നും നമുക്കു ശക്തി പകരട്ടെ.

Keywords: Kasaragod, Kerala, Article, A M A Raheem, N A Nellikkunn MLA, Merchant Association, Memories of AMA Raheem.
< !- START disable copy paste -->

Post a Comment