കാഞ്ഞങ്ങാട്: (my.kasargodvartha.com) പൗരപ്രമുഖനും കല്ലൂരാവി ബദ് രിയ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടുമായ കെപി കുഞ്ഞഹ് മദ് (75) നിര്യാതനായി. മത -സാമൂഹ്യ - സാംസ്‌കാരിക - ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. കല്ലൂരാവി ജമാഅതിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചു. 70 കളിൽ അഐനിലായിരുന്നു പ്രവാസ ജീവിതം ആരംഭിച്ചത്. പിന്നീട് 80 കളുടെ അവസാനം ബോംബെ നഗരത്തിലേക്ക് മാറി. പലരെയും ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രയത്നിച്ച വ്യക്തിയാണ്.
അബ്ദുൽ ഖാദർ - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സഫിയ, നഫീസത്, പരേതയായ കുഞ്ഞാസിയ. മക്കൾ: മുഹമ്മദ് കുഞ്ഞി, അബൂബകർ, ജലീൽ, സമീർ, ശംസീർ, ആരിഫ്, അൻവർ, സാജിദ്, ആഇശ, ബീഫാത്വിമ, നഫീസ, സുഹ്റ, ഹസീന, ശംന. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ബീഫാത്വിമ, സുബൈദ, കുഞ്ഞാസിയ. പഴയ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords:
Kasaragod, Kerala, News, Obituary, Kanhangad, KP Kunjahmad of Kalluravi passed away.