Join Whatsapp Group. Join now!

Media Gathering | ആഘോഷങ്ങളും പുണ്യവേളകളും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുന്നുവെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ; കേരള മുസ്ലിം ജമാഅത് മീഡിയാ സൗഹൃസംഗമം ശ്രദ്ധേയമായി

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു #Ramadan-News, #Media-News, #കേരള-മുസ്ലിം-ജമാഅത്, #NA-Nellikkunnu-MLA
കാസര്‍കോട്: (my.kasargodvartha.com) വിവിധ സമൂഹങ്ങള്‍ തമ്മില്‍ സ്നേഹവും സൗഹൃവും പങ്കിടുന്ന വേദികള്‍ സജീവമാകണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ കേരള മുസ്ലിം ജമാഅത് സംഘടിപ്പിച്ച മീഡിയ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങളും പുണ്യ വേളകളും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുന്നതിനും സമുദായങ്ങള്‍ തമ്മില്‍ സൗഹൃദം വളര്‍ത്തുന്നതിനും കാരണമാകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
            
Ramadan-News, Media-News, NA-Nellikkunnu-MLA, Kerala Muslim Jamaath, Ifthar, Kerala Muslim Jamaath Conducts Media Gathering.

ഈസ്റ്ററും വിഷുവും ഒരുമിച്ച് വന്ന ഈ വര്‍ഷത്തെ റമദാന്‍ വ്രതവേളകള്‍ ഒരുമയുടെ സന്ദേശമാണ് സമൂഹത്തിനു പകരുന്നത്. ആരാധനക്കൊപ്പം പ്രാധാന്യമുള്ളതാണ് കാരുണ്യ പ്രവര്‍ത്തനങ്ങളും. വിവിധ സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് മനുഷ്യര്‍ക്ക് തുണയാകുന്നതായും എംഎല്‍എ പറഞ്ഞു.

കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം നുള്ളിപ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സലാം ദേളി പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രടറി കെവി പത്മേഷ്, പി നഹാസ്, ഫൈസല്‍ ബിന്‍ അഹ്മദ്, ടിഎ ശാഫി, എഎസ് മുഹമ്മദ് കുഞ്ഞി, മുജീബ് അഹ് മദ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശഫീഖ് നസ്റുല്ലാഹ്, രവീന്ദ്രന്‍ രാവണേശ്വരം, രാജേഷ് മാങ്ങാട്, മുജീബ് കളനാട്, ശരീഫ് കരിപ്പൊടി കൃഷ്ണദാസ് എരോല്‍, ടികെ പ്രഭാകരന്‍, ഡിറ്റി വര്‍ഗീസ്, ജിബിന്‍ ചെമ്പോല, മണികണ്ഠന്‍ പാലിച്ചിയടുക്കം, അച്ചു കാസര്‍കോട്, രാജശേഖരന്‍, വിനയകുമാര്‍, ഗണേഷ്, രഞ്ജു കാസര്‍കോട്, ബശീര്‍ പുളിക്കൂര്‍, മുഹമ്മദ് ടിപ്പു നഗര്‍ സംബന്ധിച്ചു.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും കേരള മുസ്ലിം ജമാഅത് ജില്ലാ മീഡിയാ സെക്രടറി സി എല്‍ ഹമീദ് നന്ദിയും പറഞ്ഞു.

Keywords: Ramadan-News, Media-News, NA-Nellikkunnu-MLA, Kerala Muslim Jamaath, Ifthar, Kerala Muslim Jamaath Conducts Media Gathering.

< !- START disable copy paste -->

Post a Comment