Join Whatsapp Group. Join now!

Award | രാധാകൃഷ്ണ ഉളിയത്തടുക്കയ്ക്കും രവീന്ദ്രന്‍ പാടിക്കും ദ്രാവിഡ ഭാഷാ പുരസ്‌കാരം സമ്മാനിച്ചു

ചെറുശേരി കലാ സാഹിത്യസഭ ഏര്‍പെടുത്തിയതാണ് അവാര്‍ഡ് #Dravidian-Language-Award, #Malayalam-Literature, #Kannada-Literature, #ചെറുപുഴ-വാര്‍ത്തകള്‍

ചെറുപുഴ: (my.kasargodvartha.com) നവപുരം ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുശേരി കലാ സാഹിത്യസഭ ഏര്‍പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌കാരങ്ങള്‍ എഴുത്തുകാരായ രാധാകൃഷ്ണ ഉളിയത്തടുക്കയ്ക്കു രവീന്ദ്രന്‍ പാടിക്കും സമ്മാനിച്ചു. നവപുരം ദേവാലയോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സാഹിത്യകാരന്മാരായ പയ്യന്നൂര്‍ കുഞ്ഞിരാമനും പ്രാപ്പോയില്‍ നാരായണനും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ കൈമാറിയത്.

                   
News, Malayalam-News, Local News, Local-News, Radha Krishna Uliyathadukka, Ravindran Padi, Kerala News, Kasaragod News, Dravidian Language Award handed over to Radha Krishna Uliyathadukka and Ravindran Padi.

കന്നഡ ഭാഷയില്‍ 21 ഗ്രന്ഥങ്ങള്‍ രചിച്ച രാധാകൃഷ്ണയുടെ രചനകള്‍ ബെംഗ്‌ളുറു യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലും കേരള സര്‍കാര്‍ കന്നഡ മീഡിയം ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലും ഉള്‍പെടുത്തിയിട്ടുണ്ട്. നിരവധി ഭാഷകളില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
       
News, Malayalam-News, Local News, Local-News, Radha Krishna Uliyathadukka, Ravindran Padi, Kerala News, Kasaragod News, Dravidian Language Award handed over to Radha Krishna Uliyathadukka and Ravindran Padi.

മാധ്യമപ്രവര്‍ത്തകനും ഭാഷാഗവേഷകനും കവിയുമായ രവീന്ദ്രന്‍ പാടി 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും കര്‍ണാടക ചുടുക്കു സാഹിത്യ പരിഷതിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Keywords: News, Malayalam-News, Local News, Local-News, Radha Krishna Uliyathadukka, Ravindran Padi, Kerala News, Kasaragod News, Dravidian Language Award handed over to Radha Krishna Uliyathadukka and Ravindran Padi.

Post a Comment