Join Whatsapp Group. Join now!

സമസ്ത വിമന്‍സ് ഇസ്‌ലാമിക് കോളേജ് ചിത്താരിയില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നു

സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മതഭൗതീക സമന്വയ പഠനരീതിയാണ് കോഴ്‌സില്‍ വിഭാവനം ചെയ്തിരിക്കുന്നത് Samastha Women's Islamic College will start from this year in Chittari
ചിത്താരി: (my.kasargodvartha.com 26.07.2020) സമസ്ത വിമന്‍സ് ഇസ്‌ലാമിക് കോളേജ് ഈ അധ്യയന വര്‍ഷം മുതല്‍ സൗത്ത് ചിത്താരിയില്‍ ആരംഭിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മതഭൗതീക സമന്വയ പഠനരീതിയാണ് കോഴ്‌സില്‍ വിഭാവനം ചെയ്തിരിക്കുന്നത്. സമസ്ത വിമന്‍സ് ഇസ് ലാമിക് കോളേജ് കേരളത്തിനകത്തും പുറത്തുമായി നൂറിലതികം സ്ഥലങ്ങളില്‍ ഇതിനകം തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

കോളേജിന്റെ ബ്രോഷര്‍ പ്രകാശനം എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൂളിക്കാട് അബ്ദുല്ല ഹാജി നിര്‍വഹിച്ചു. പദ്ധതി പ്രഖ്യാപനം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമുഅ മസ്ജിദ് ഇമാം ഹാഫിസ് മുഹമ്മദ് റഫീഖ് ഫൈസി നിര്‍വഹിച്ചു. ഉസാമ മുബാറക് പദ്ധതി വിശദീകരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സൗത്ത് ചിത്താരി ശാഖാ പ്രസിഡന്റ് ശരീഫ് മുബാറക്, സെക്രെട്ടറി ഹാരിസ് സിഎം, ഖജാഞ്ചി ഉമ്മര്‍ ചിത്താരി, വൈസ് പ്രസിഡന്റ് ജംശീദ് കുന്നുമ്മല്‍, വര്‍ക്കിംഗ് സെക്രെട്ടറി ഇര്‍ഷാദ് സികെ, ഷബീര്‍ തായല്‍, ഉവൈസ് കൊട്ടോടി എന്നിവര്‍ സംബന്ധിച്ചു.

എസ്.എസ്.എല്‍.സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഭൗതീക പഠനത്തോടൊപ്പം മത പഠനവും സാമൂഹ്യ പ്രതിബദ്ധതയും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഈ കോഴ്‌സില്‍ സിലബസ് സംവിധാനിച്ചിട്ടുള്ളത്. രണ്ടുവര്‍ഷത്തെ പ്ലസ് വണ്‍, പ്ലസ്ടുവുമാണ് ആദ്യ ഘട്ടം. ശേഷം മൂന്നുവര്‍ഷത്തെ യൂണവേഴിസിറ്റി ഡിഗ്രി പഠനമാണ് രണ്ടാം ഘട്ടം. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഇവയിലേതെങ്കിലുമൊന്നില്‍ ഭൗതീക പഠനം നടത്തുന്നതോടൊപ്പം മതവിഷയങ്ങളായ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, ചരിത്രം എന്നിവകൂടി കോഴ്‌സില്‍ ഉള്‍പെടുന്നു.

കൂടാതെ സൈക്കോളജി, വിവാഹ പൂര്‍വജീവിതം, കുടുംബ ജീവിതം, സന്താന പരിപാലനം, രോഗീ പരിചരണം, പ്രഥമ ശ്രുശൂഷ, ഗൃഹ പരിചരണം, അധ്യാപക പരിശീലനം, കമ്പ്യൂട്ടര്‍ പഠനം, വ്യക്തിത്വ വികസനം, ആശയവിനിമയ പാടവം, ലേഖനമെഴുത്ത് എന്നിവയില്‍  പരിശീലനം നല്‍കുന്നു. സെമിനാര്‍, പ്രബന്ധ നിര്‍മ്മാണം, ഡിബേറ്റ് സെഷന്‍, സന്നദ്ധ സേവനം  തുടങ്ങീ പഠനേതര മേഖലകളില്‍ കൂടി കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടുവര്‍ഷത്തെ ആദ്യ ഘട്ടത്തില്‍ പ്ലസ്ടുവിനോടൊപ്പം സമസ്തയുടെ ഫാളില കോഴ്‌സും, മൂന്നുവര്‍ഷത്തെ രണ്ടാം ഘട്ടത്തില്‍ ഡിഗ്രിയോടൊപ്പം ഫളീല കോഴ്‌സും കുട്ടികള്‍ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് കോഴ്‌സ് സംവിധാനിച്ചിട്ടുള്ളത്.

തികഞ്ഞ സ്ത്രീ സൗഹൃദ ക്യാമ്പസാണ് ഇതിനായി ഒരുക്കുന്നത്. കൂടാതെ, വായന പ്രോത്സാഹിപ്പിക്കാന്‍ ലൈബ്രറി, ഐടി പരിജ്ഞാനം നേടാന്‍ കമ്പ്യൂട്ടര്‍ ലാബ്, പ്രാര്‍ഥനാ മുറി, ശൌചാലയം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കുന്നു. പരിശീലനം ലഭിച്ച അധ്യാപകര്‍ നയിക്കുന്ന ക്ലാസിനു സമസ്ത നിയോഗിക്കുന്ന വിസിറ്റിംഗ് പ്രഫസര്‍മാരുടെയും നിരീക്ഷകന്മാരുടെയും മേല്‍നോട്ടവും ഉണ്ടായിരിക്കും. നിലവിലെ സാഹചര്യം പരിഗണിച്ച് പഠനം ഓണ്‍ലൈന്‍ വഴിയാവും താത്കാലീകമായി ആരംഭിക്കുക.

എസ്.കെ.എസ്.എസ്.എഫ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെ കീഴിലുള്ള ബാഖഫി തങ്ങള്‍ ഇസ്‌ലാമിക് സെന്റെറിന്റെ ആഭിമുഖ്യത്തിലാണ് സമസ്ത വിമന്‍സ് ഇസ് ലാമിക് കോളേജിന് ചിത്താരിയില്‍ തുടക്കമാവുന്നത്. വിദ്യഭ്യാസതൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിം യുവതയെ പ്രാപ്തരാക്കുന്ന വിവിധ പദ്ധതികളില്‍ പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കാനാണ് ബാഖഫി തങ്ങള്‍ ഇസ്‌ലാമിക് സെന്റര്‍ ലക്ഷീകരിക്കുന്നത്. സമസ്ത വിമന്‍സ് ഇസ് ലാമിക് കോളേജിലേക്കുള്ള അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍: 75 60 922 930, 77 36 55 61 64, 96 05 86 69 88.

Keywords: Kerala, News, Samastha Women's Islamic College will start from this year in Chittari

Post a Comment