Join Whatsapp Group. Join now!

Family Health | കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതി 'ബാക്ക് ടു ഫാമിലി'ക്ക് കുമ്പളയിൽ ഫ്ലാഗ് ഓഫ്

കുടുംബശ്രീ ജില്ലാ മിഷന്റെ 'ബാക്ക് ടു ഫാമിലി-2025' പദ്ധതിക്ക് കുമ്പളയിൽ തുടക്കം. കുടുംബാരോഗ്യം, സ്ത്രീ ശാക്തീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

● കുട്ടികളുടെ അവകാശങ്ങൾ, കുടുംബക്ഷേമം എന്നിവ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകും. ● കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും ചേർന്നാണ് ഈ സംരംഭം നടപ്പാക്കുന്നത്. ● സിഡിഎസ് കേന്ദ്രങ്ങൾ വഴി മുഴുവൻ അയൽക്കൂട്ടം അംഗങ്ങൾക്കും അവധി ദിവസങ്ങളിൽ ക്യാമ്പയിൻ നടത്തും.

കുമ്പള: (MyKasargodVartha) ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന 'അയൽക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്- ബാക്ക് ടു ഫാമിലി-2025' എന്ന പദ്ധതിക്ക് കുമ്പള ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാർന്ന രക്ഷാകർതൃത്വം, കുടുംബ ആരോഗ്യം, കുട്ടിയും അവകാശവും എന്നിവ മുൻനിർത്തി പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുക, കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യം പരിപോഷിപ്പിക്കുക, സ്ത്രീ ശാക്തീകരണം, ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

'Back to Family-2025' Project Launched in Kumbala Through Ayalkoottams to Families

സാധ്യമായ അവധി ദിവസങ്ങളിൽ ഓരോ സിഡിഎസ് കേന്ദ്രങ്ങളെയും ഉപയോഗിച്ച് ജില്ലയിലെ മുഴുവൻ അയൽക്കൂട്ടം അംഗങ്ങൾക്കുമായി 'ബാക്ക് ടു ഫാമിലി-2025' എന്ന പേരിൽ കുടുംബങ്ങളിലേക്ക് ക്യാമ്പയിൻ നടത്തുന്നതാണ് ഈ പദ്ധതി.

കുമ്പളയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ കദീജ അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് പ്രസിഡന്റ് ചന്ദ്രാവതി സ്വാഗതം പറഞ്ഞു. 

ജില്ലാ മിഷൻ ബ്ലോക്ക് കോഡിനേറ്റർ അനുശ്രീ, സിഡിഎസ് സെക്രട്ടറി ഷൈജു, സിഡിഎസ് മെമ്പർമാർ, സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾ, ക്ലാസ് ആർപിമാർ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Article Summary: Kudumbashree District Mission, in collaboration with the District Panchayat, launched the 'Back to Family-2025' project in Kumbala. The campaign aims for women empowerment, secure childhood, better parenting, family health, and fostering a socially conscious, health-literate society via Ayalkoottams.

Keywords: Kumbala Kudumbashree News, Kasaragod District Panchayat News, Back to Family 2025 Project News, Women Empowerment Kerala News, Ayalkoottam Family Campaign News, CDS Center Program News, Kasaragod Social Welfare News, Kerala Local Development News

#BackToFamily2025 #Kudumbashree #Kumbala #Kasaragod #FamilyHealth #Kerala



Post a Comment