ചെർക്കളം അബ്ദുല്ലയുടെ ജീവിത ചരിത്രം പുസ്തകമാക്കുന്നു
ചെർക്കളം അബ്ദുല്ലയുടെ ജീവ ചരിത്ര പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ സംസ്ഥാനം കണ്ട ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളും കർക്കശമായ രാഷ്ട്രീയ നിലപാടുകളും കൃത്യമായ സമയ ക്രമവും കാര്യക്ഷമമായ പൊതു ജീവിത ചിട്ടയും കൊണ്ട് വിസ്മയിപ്പിച്ച ജില്ലയുടെ മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ഭൂപടത്തിൽ ബഹുമുഖ പ്രതിഭ ആയിരുന്ന മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ജീവിത ചരിത്രം പുസ്തക രൂപത്തിൽ വൈകാതെ വായനക്കാരിലെത്തും.
ധനസഹായം കൈമാറി
കിടപ്പ് രോഗികൾക്ക് മരുന്ന് വാങ്ങാൻ വേണ്ടി ഫൗൻഡേഷന്റെ റമദാൻ റിലീഫ് ധനസഹായം പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസിന് എൻഎ നെല്ലിക്കുന്ന് എംഎൽഎ കൈമാറി. പതിനായിരം രൂപയുടെ ചെക് പിടിഎച് കൺവീനർ മൊയ്‌ദീൻ കൊല്ലമ്പാടി ഏറ്റുവാങ്ങി.
സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചിരുന്നു. ചടങ്ങുകളിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എഎം കടവത്ത്, സെക്രടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, കെബി മുഹമ്മദ് കുഞ്ഞി, മുംതാസ് സമീറ അബ്ദുൽ മജീദ്, ശരീഫ് കൊടവഞ്ചി, ആഇശ ചെർക്കളം, ജാസ്മിൻ കബീർ ചെർക്കളം, മൊയ്‌ദീൻ കൊല്ലമ്പാടി, ആനന്ദൻ പെരുമ്പള, സിഎച് അബ്ദുൽ ഖാദർ ഹാജി ആദൂർ, അബ്ദുൽ മജീദ് മഞ്ചേശ്വരം, എംടി അഹ്‌മദ് അലി, ബി അശ്റഫ്, എൻപി അബ്ദുർ റഹ്‌മാൻ മാസ്റ്റർ കുന്നുംകൈ, വി വേണുഗോപാലൻ മാസ്റ്റർ, സൂപ്പി വാണിമേൽ, മുജീബ് കളനാട്, അഡ്വ. ബിഎഫ് അബ്ദുർ റഹ്‌മാൻ, അഡ്വ. കെകെ മുഹമ്മദ് ശാഫി, എഎസ് മുഹമ്മദ് കുഞ്ഞി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എരിയാൽ ശരീഫ്, കബീർ ചെർക്കളം, കെഎം ബശീർ, ഹമീദ് ബെദിര, എംഎച് അബ്ദുൽ ഖാദർ, അമീർ പള്ളിയാൻ, ബശീർ കോലാച്ചിയടുക്കം, അശ്റഫ് നാൽത്തടുക്ക, അബ്ദുൽ ജലീൽ കടവത്ത്, ശറഫുദ്ദീൻ ബേവിഞ്ച, മാലിക് ചെങ്കള, ബശീർ ചേരൂർ, സലീം ഖാസിലൈൻ, ഹകീം പ്രിൻസ്, ഹസൻ പതിക്കുന്നിൽ, ത്വൽഹത്, അൻവർ കോളിയടുക്കം, ശരീഫ് മല്ലത്ത്, ഹാശിർ മൊയ്‌ദീൻ, ത്വൽഹത് സിൻസാർ, ഇക്രിമത് സുഹൈർ, ആഇശ ശസ്ന, മുഹമ്മദ് സയാൻ, അബ്ദുർ റഹ് മാൻ കളനാട്, മുസമ്മിൽ അശ്റഫ് നാൽത്തടുക്ക, അബ്ദുല്ല കിദാഷ്, മുഹമ്മദലി ശിഹാബ്, ആഇശ ഇശ്റ തുടങ്ങിയവർ പങ്കെടുത്തു. ഫൗൻഡേഷൻ സെക്രടറി ജെനറൽ മുജീബ് തളങ്കര സ്വാഗതവും ട്രഷറർ കെബിഎം ശരീഫ് നന്ദിയും പറഞ്ഞു.