Join Whatsapp Group. Join now!

Protest | 'കാസര്‍കോട്ടെ കുടിവെള്ള പ്രശ്നം പരിഹരിക്കണം'; വാടര്‍ അതോറിറ്റി എക്‌സിക്യൂടീവ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ച് ബിജെപി

വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് പ്രമീള മജല്‍ #Protest-News, #BJP-News, #Water-Authority, #കാസര്‍കോട്-വാര്‍ത്തകള്‍
വിദ്യാനഗര്‍: (my.kasargodvartha.com) ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കാസര്‍കോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ വാടര്‍ അതോറിറ്റി എക്‌സിക്യൂടീവ് എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കാസര്‍കോട്ടെ ജനങ്ങള്‍ കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പാവപ്പെട്ട ഒരുപാട് ജനങ്ങള്‍ വാടര്‍ അതോറിറ്റിയുടെ വെള്ളത്തിനായി കാത്തുനില്‍ക്കുന്നു. ദേശീയ പാത വികസന പ്രവൃത്തിയിലും, ജലജീവന്‍ പദ്ധതി പൈപ് ലൈന്‍ ഇടലിലും ഒരുപാട് സ്ഥലങ്ങളില്‍ നിര്‍മാണസമയത് പൈപ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുക്കിയും മറ്റും പഴാക്കുന്നു. പരാതിപെടുമ്പോള്‍ അത് നന്നാക്കാതെ പരസ്പരം പഴി ചാരുകയാണ്.
        
Protest-News, BJP-News, Water-Authority, Kerala News, Malayalam News, Political News, BJP held protest at office of Water Authority Executive Engineer.

കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിവരുന്ന ഹര്‍ ഘര്‍ ഹര്‍ ജല്‍ - ജല്‍ ജീവന്‍ പദ്ധതി വാടര്‍ അതോറിറ്റി വഴിയാണ് നടപ്പിലാക്കുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ചു പഞ്ചായതുകളില്‍ പല പ്രദേശങ്ങളിലും പൈപ് ലൈന്‍ പോലും തുടങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും പുതിയ റോഡുകള്‍ പോലും പൊളിച്ചു ഇട്ടിരിക്കുന്നു. പഞ്ചായതുകളില്‍ പേരിന് ഒരു ജലകമിറ്റി ഉണ്ടായി ഒന്നും ചെയ്യാതെ പദ്ധതിയെ ആട്ടിമറിക്കുകയാണ്. ജല്‍ ജീവന്‍ പദ്ധതിയുടെ പ്രചാരണം നടത്തുന്നതിനും, ജനങ്ങള്‍ക്ക് പദ്ധതിയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഏജന്‍സികള്‍ ഉണ്ടായിട്ടും പല പഞ്ചായതുകളിലും കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

വരള്‍ച രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍കോട്ടെ ജനങ്ങക്ക് ബുദ്ധിമുട്ടില്ലാതെ കുടിവെള്ളം ലഭിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്ന് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍ അറിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം സവിത ടീചര്‍, ഉമാ കടപ്പുറം, ഗോപാലകൃഷ്ണ കുട്‌ലു, സുകുമാരന്‍ കുതിരപ്പാടി, ഗുരുപ്രസാദ് പ്രഭു, ചന്ദ്രശേഖര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Protest-News, BJP-News, Water-Authority, Kerala News, Malayalam News, Political News, BJP held protest at office of Water Authority Executive Engineer.
< !- START disable copy paste -->

Post a Comment