Join Whatsapp Group. Join now!

Ambikasuthan Mangad | എഴുത്തുകാര്‍ക്ക് സമൂഹത്തോടും ജനങ്ങളോടും നിറവേറ്റാനുള്ളത് വലിയ ഉത്തരവാദിത്തമെന്ന് ഡോ. അംബികാസുതന്‍ മാങ്ങാട്

Ambikasuthan Mangad said that writers have great responsibility to fulfill towards society and people, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (my.kasargodvartha.com) എഴുത്തുകാര്‍ക്ക് സമൂഹത്തോടും ജനങ്ങളോടും നിറവേറ്റാന്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കാലത്തോട് നീതി പുലര്‍ത്തുന്ന എഴുത്തുകാരന്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിസംഗത പാലിക്കുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
             
Ambikasuthan Mangad, News, Kasaragod, Kerala, Ambikasuthan Mangad said that writers have great responsibility to fulfill towards society and people.

സുജിത്ത് കയ്യൂരിന്റെ 'ഒറ്റുകാരനായി പിറകിലൊരാള്‍' കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യൂര്‍ മൊടോം തടം യങ് സ്റ്റാര്‍ ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചന്ദ്രന്‍ മുട്ടത്ത് പുസ്തകം ഏറ്റുവാങ്ങി. ഡോ.വത്സന്‍ പിലിക്കോട് പുസ്തകം പരിചയപ്പെടുത്തി. സവിത പിവി അധ്യക്ഷയായി.

ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് അംബികാസുതന്‍ മാങ്ങാടിനുള്ള ഉപഹാരം വാര്‍ഡ് മെമ്പര്‍ എം പ്രശാന്ത് സമ്മാനിച്ചു. സി അമ്പുരാജ്, സുരേന്ദ്രന്‍ കൂക്കാനം, എഎം ബാലകൃഷ്ണന്‍, വിനോദ് ആലന്തട്ട, സുകുമാരന്‍ വെങ്ങാട്ട്, ജയരാജന്‍ പിഡി, ശ്രീജിത്ത് സിഎച്, സുജിത്ത് സി എന്നിവര്‍ സംസാരിച്ചു. സുജിത്ത് കയ്യൂര്‍ മറുപടി പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ന്ന് വിജേഷ് കാരി രചനയും സംവിധാനവും നിര്‍വഹിച്ച കാവല്‍മരം നാടകം തിമിരി വിജയകലാസമിതി പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു.

Keywords: Ambikasuthan Mangad, News, Kasaragod, Kerala, Ambikasuthan Mangad said that writers have great responsibility to fulfill towards society and people.< !- START disable copy paste ->

Post a Comment