ഉദുമ: (my.kasargodvartha.com) വര്‍ഷങ്ങളായി ഇരുട്ടിലാണ്ട പാലക്കുന്ന് ടൗണിന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ചമേകി ഉദുമ ഗ്രാമപഞ്ചായത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. 16 ലക്ഷത്തിലധികം രൂപയാണ് ഇതിനായി ചിലവഴിച്ചത്. 21 സോളാര്‍ ലൈറ്റുകളാണ് കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ടി പി പാതയിലെ ഡിവൈഡറില്‍ 10 മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ചത്.
ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് പാലക്കുന്ന്. ഉദുമ പഞ്ചായത്തിലെ പ്രധാന ടൗണുകളായ മാങ്ങാട്, ഉദുമ, പാലക്കുന്ന്, തൃക്കണ്ണാട് എന്നീ ടൗണുകളുടെ വികസനം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത നഗരസൗന്ദര്യ വല്‍കരണത്തിന്റെ ആദ്യഘട്ടമായാണ് പാലക്കുന്ന് ടൗണില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
സംസ്ഥാന സര്‍കാരിന്റെ നിയന്ത്രണത്തിലുളള കേരള ഇലക്ട്രികല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കംപനി ലിമിറ്റഡ് കുണ്ടറ, കൊല്ലം എന്ന സ്ഥാപനമാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. എട്ടു മീറ്റര്‍ ഉയരത്തിലുളള തൂണില്‍ 30 വാടിന്റെ രണ്ട് എല്‍ഇഡി ലൈറ്റുകളും 65 WP സോളാര്‍ പാനലും ഉള്‍പ്പെട്ടിട്ടുളള ഒരു യൂനിറ്റിന് 80000/ രൂപയാണ് മുതല്‍ മുടക്ക്. 36 മാസത്തെ വാറന്റിയും കംപനി നല്‍കും. 14,54,788/ രൂപ വികസന ഫന്‍ഡില്‍ നിന്നും ബാക്കി പഞ്ചായത് തനത് ഫന്‍ഡില്‍ നിന്നും വകയിരുത്തിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
Keywords: Uduma Grama Panchayat installed solar lights, News, Panchayath, Kerala.
Solar lights | വര്‍ഷങ്ങളായി ഇരുട്ടിലാണ്ട പാലക്കുന്ന് ടൗണിന് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ചമേകി ഉദുമ ഗ്രാമപഞ്ചായത്; നഗര സൗന്ദര്യ വല്‍കരണത്തിന് തുടക്കം
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,News,Panchayath,Kerala,