Join Whatsapp Group. Join now!

Pen Friend | ഉപയോഗ ശൂന്യമായ പേനകള്‍ വലിച്ചെറിയേണ്ട; വിദ്യാലയങ്ങള്‍ക്ക് 'പെന്‍ഫ്രണ്ട് ബോക്സ്' കൈമാറി കാഞ്ഞങ്ങാട് നഗരസഭ; മാലിന്യത്തിനെതിരെ ചുവടുവയ്പ്

Pen Friend box given to schools of Kanhangad Municipality, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com) നവകേരളത്തിന് ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പെടുത്തി കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് പെന്‍ഫ്രണ്ട് ബോക്‌സ് നല്‍കി. 2022-23 വാര്‍ഷിക പദ്ധതിയില്‍ അമ്പതിനായിരം രൂപ വകയിരുത്തിയാണ് നഗരസഭയിലെ എല്ലാ സര്‍കാര്‍ വിദ്യാലയങ്ങളിലും ബോക്‌സ് സ്ഥാപിച്ചത്. ബല്ലാ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത ഉദ്ഘാടനം ചെയ്തു.
      
News, Kerala, Kasaragod, Pen Friend box given to schools of Kanhangad Municipality.

വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ ഇനി മുതല്‍ വിദ്യാലയങ്ങളില്‍ സ്ഥാപിച്ച പെന്‍ബോക്‌സുകളില്‍ നിക്ഷേപിച്ച് ഹരിത കര്‍മസേന മുഖേന ശേഖരിച്ച് ക്ലീന്‍ കേരള കംപനിക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പ്രിന്‍സിപള്‍ അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ കെവി മായാകുമാരി, കൗണ്‍സിലര്‍മാരായ ടിവി സുജിത് കുമാര്‍, എന്‍ ഇന്ദിര, കെവി സുശീല, പ്രധാനാധ്യാപിക ശുഭലക്ഷ്മി, എച് എസ് ഷൈന്‍ പി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Pen Friend box given to schools of Kanhangad Municipality.

Post a Comment