Join Whatsapp Group. Join now!

Ramadan campaign | മാനവികതയാണ് ഖുര്‍ആനിന്റെ ദര്‍ശനമെന്ന് മുഹമ്മദലി സഖാഫി; കേരള മുസ്ലിം ജമാഅത്ത് റമദാന്‍ കാംപെയിന് ജില്ലയില്‍ പ്രൗഢഗംഭീരമായ തുടക്കം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,kasaragod,News,Kerala,
കാസര്‍കോട്: (my.kasargodvartha.com) വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നത് മാനവികതയുടെയും സാമൂഹിക ഭദ്രതയുടെയും സന്ദേശമാണെന്ന് സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍. വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കേരള മുസ്ലിം ജമാഅത്ത് റമദാന്‍ കാംപെയിന്റെ ജില്ലാതല ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
Muhammadali Saqafi says humanity is the vision of Quran; Kerala Muslim Jamaat's Ramadan campaign kicks off in a grand manner in the district, Kasaragod, News, Kerala.

തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി വിശുദ്ധ ഖുര്‍ആന്റെ സ്‌നേഹ സന്ദേശങ്ങളെ ഇകഴ്ത്താന്‍ ശ്രമം നടക്കുമ്പോള്‍ ഖുര്‍ആന്റെ ദാര്‍ശനികതയുടെ വെളിച്ചം പകരാന്‍ നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എസ് എഫ് സംസ്ഥാന ഫൈനാന്‍സ് സെക്രടറി സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് ഇബ്രാഹീം ഹാദി, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അമീറലി ചൂരി, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മഅ്ദനി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. റമദാന്‍ കാംപെയിന്റെ ഭാഗമായി ജില്ല മുതല്‍ യൂനിറ്റ് വരെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 400 യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് രണ്ടുകോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ഒമ്പത് ദാറുല്‍ ഖൈര്‍ ഭവന പദ്ധതികളുടെ പ്രഖ്യാപനം ഇക്കാലയളവില്‍ ഉണ്ടാകും.

ഒമ്പത് സോണ്‍ കേന്ദ്രീകരിച്ച് മൂന്ന് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിപുലമായ റമദാന്‍ പ്രഭാഷണം നടക്കും.

സര്‍കിളുകളില്‍ ഇഫ്താര്‍ സംഗമവും സിയാറയും പ്രാര്‍ഥന സംഗമവും ഒരുക്കും. യൂനിറ്റില്‍ ഖുര്‍ആന്‍ പഠനം, ഹദീസ് പഠനം, മുതഅല്ലിം സഹായം, മഹ്ളറ, ബദര്‍ സ്മൃതി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Keywords: Muhammadali Saqafi says humanity is the vision of Quran; Kerala Muslim Jamaat's Ramadan campaign kicks off in a grand manner in the district, Kasaragod, News, Kerala.

Post a Comment