കാസര്‍കോട്: (my.kasargodvartha.com) കാസര്‍കോട് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും ഐ സി ഐ സി ഐ ബാങ്കിന്റെ സി എസ് ആര്‍ തുക ഉപയോഗിച്ചുള്ള ഇ-ഓടോകളും ഹരിത കര്‍മ സേനയ്ക്ക് കൈമാറി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മൂന്ന് ഇ-ഓടോകളും 20 ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കര്‍മ സേനയ്ക്ക് കൈമാറിയത്.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദേവരാജന്‍ പിവി ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി.
വികസന സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഖാലിദ് പൂച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാരായ സവിത, ലളിത എം, രഞ്ജിത ഡി, ഐ സി ഐ സി ഐ ബാങ്ക് ലിമിറ്റഡ് റീജിയനല്‍ ഹെഡ് അജയ് സിപി, മുന്‍ ബാങ്ക് മാനേജര്‍ സെബാസ്റ്റ്യന്‍, ബ്രാഞ്ച് മാനേജര്‍ ഹരീന്ദ്രന്‍ മേലത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹെല്‍ത് സൂപര്‍ വൈസര്‍ രഞ്ജിത് കുമാര്‍ എപി നന്ദി പറഞ്ഞു.
ഇ-ഓടോയുടെ വരവോടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകുന്നതോടൊപ്പം ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും.
Keywords: Kasaragod Municipality hands over e-auto and digital spring balance to Harita Karma Sena, Kasaragod, News, Kerala.
Harita Karma Sena | മാലിന്യ നീക്കം വേഗത്തിലാകും; കാസര്‍കോട് നഗരസഭ ഹരിത കര്‍മ സേനയ്ക്ക് ഇ-ഓടോയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും കൈമാറി
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,kasaragod,News,Kerala,