ബദിയടുക്ക: (my.kasargodvartha.com) ഉക്കിനടുക്കയിലെ മെഡികല്‍ കോളജ് നിര്‍മാണം നിര്‍ത്തിവെച്ച് ആശുപത്രി പ്രവര്‍ത്തനം ആട്ടിമറിക്കുന്നത് ജില്ലയിലെ സ്വകാര്യ സഹകരണ ആശുപത്രി ലോബികളാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ.കെ ശ്രീകാന്ത് ആരോപിച്ചു. മെഡികല്‍ കോളജ് നിര്‍മാണ സ്തംഭനത്തിനെതിരെ ബിജെപി ബദിയടുക്ക മണ്ഡലം കമിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറുകാരന്റെ കംപനിക്ക് കേരള സര്‍കാര്‍ കൊടുക്കുവാനുള്ള പണം അനുവദിക്കാത്തതുകൊണ്ടാണ് മെഡികല്‍ കോളജിന്റെ നിര്‍മാണം നിര്‍ത്തിവെച്ചത്. സര്‍കാര്‍ കഴിഞ്ഞ ബജറ്റിലും പണം വകയിരുത്തിയിട്ടില്ല. കേരളത്തില്‍ സര്‍കാര്‍ മെഡികല്‍ കോളജില്ലാത്ത ഏക ജില്ലാ കാസര്‍കോടാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി അധ്യക്ഷനായി. നേതാക്കളായ രാമപ്പ മഞ്ചേശ്വരം, എം ജനനി, സൗമ്യ മഹേഷ്, എം എല്‍ അശ്വിനി, ഈശ്വര മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജന.സെക്രടറി പിആര്‍ സുനില്‍ സ്വാഗതവും കര്‍ഷക മോര്‍ച മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണ ഷെട്ടി നന്ദിയും പറഞ്ഞു.
Keywords: Adv. K Srikanth says co-operative private hospital lobbies are behind overthrow of medical college, News, Kerala, Adv. K Sreekanth, Hospital, Allegation.
Allegation | മെഡികല്‍ കോളജ് അട്ടിമറിക്കുന്നതിന് പിന്നില്‍ സഹകരണ സ്വകാര്യ ആശുപത്രി ലോബികളെന്ന് അഡ്വ.കെ ശ്രീകാന്ത്
News,Kerala,
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,