Join Whatsapp Group. Join now!

Class | ശ്രദ്ധേയമായി റെയില്‍വേ സ്റ്റേഷനിലെ പ്രഥമ ശുശ്രൂഷ ക്ലാസ്; ബോധവത്കരണം ഒരുക്കിയത് റെയില്‍വേ പൊലീസും ഐഎംഎയും ചേര്‍ന്ന്

Organized first aid class, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) പാലക്കാട് സബ് ഡിവിഷന്‍ റെയില്‍വേ പൊലീസിന്റെയും ഐഎംഎ കാസര്‍കോട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രഥമ ശുശ്രൂഷ (ഫസ്റ്റ് എയിഡ്, ബിഎല്‍എസ്) ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി പദ്ധതിയോട് അനുബന്ധിച്ച് ജനുവരി 18 മുതല്‍ ഫെബ്രുവരി 18 വരെ നടത്തുന്ന സഫലമീ യാത്ര കാംപയിനിന്റെ ഭാഗമായിരുന്നു പരിപാടി.
        
News, Kerala, Kasaragod, Organized first aid class.

ഐഎംഎ ജില്ലാ കണ്‍വീനര്‍ ഡോ. നാരായണ നായിക് ബി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ സകറിയയുടെ അധ്യക്ഷതയില്‍ മുനിസിപല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് ഉദ്ഘാടനം ചെയ്തു. റെയില്‍വേ ഡിവിഷണല്‍ മജിസ്ട്രേറ്റ് ബാബുരാജ്, ആര്‍പിഎഫ് എസ്ഐ കതിരേഷ് ബാബു, ഒ പ്രകാശ്, അബ്ദുല്ലത്വീഫ് സംബന്ധിച്ചു. ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് ഡോ. നാരായണ നായിക് സര്‍ടിഫികറ്റുകള്‍ വിതരണം ചെയ്തു.
                     
News, Kerala, Kasaragod, Organized first aid class.
            
Latest-News, Kerala, Kasaragod, Kozhikode, Top-Headlines, Crime, Arrested, Smuggling, Two arrested with kasthuri.

Keywords: News, Kerala, Kasaragod, Organized first aid class.
< !- START disable copy paste -->

Post a Comment