പ്രാര്‍ഥന സദസിന് അശ്റഫ് ഫൈസി എരിയപ്പാടി നേതൃത്വം നല്‍കി. ജെനറല്‍ കോ ഓഡിനേറ്റര്‍ ഖാദര്‍ അറഫ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മൂലയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ കണ്‍വീനര്‍ മുഹമ്മദ് മൂലയില്‍, ട്രഷറര്‍ അബ്ദുല്ല ഇഎ, ടികെ മഹ് മൂദ് ഹാജി, സുബൈര്‍ അറഫ, ഖാദര്‍ ഏണിയാ, മൊയ്തു ഉക്കാസ്, മൊയ്തു എസ്എ സംസാരിച്ചു. മൗലവി ഇബ്രാഹിം നടുവോട് ക്ലാസെടുത്തു.
വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. എസ്എസ്എല്‍സി,പ്ലസ്ടു ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും
ശാസ്ത്ര സങ്കേതിവിദ്യയില്‍ ഭാവിയുടെ വാഗ്ദാനമായി വളരുന്ന കുടുംബാംഗം അഹ്മദ് നിബ്രാസിനെയും അനുമോദിച്ചു. 25 കുടുംബാംഗങ്ങളെയും ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെയും ആദരിച്ചു
അബ്ദുല്‍ഖാദര്‍ ഇഎ, ഇബ്രാഹിം പാറക്കെട്ട്, മൊയ്തീന്‍ അറഫ, ഇസ്മാഈല്‍ പാറക്കെട്ട്, ഹമീദ് ബംബ്രാണി നഗര്‍,
താജുദ്ദീന്‍ മൂലയില്‍, മുസ്ത്വഫ മൂലയില്‍, അബ്ബാസ് മൂലയില്‍, അബൂബകര്‍ പാറക്കെട്ട്, ഖലീല്‍ മളിയില്‍, മുഹമ്മദ് മളിയില്‍, ഹസൈനാര്‍ പാറക്കെട്ട്, കബീര്‍ അറഫ, ബശീര്‍ ഫിര്‍ദൗസ് മൊഗ്രാല്‍, ഔഫ് മൂലയില്‍, മൊയ്തീന്‍ മൂലയില്‍, ജാഫര്‍ ഇഎ, ത്വാഹിര്‍ ഇഎ, മുഹാദ് ഹുസൈന്‍, അജ്മല്‍ മൂലയില്‍, ശുകൂര്‍ മളിയില്‍, കാമില്‍ അറഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മൂലയില്‍ അബ്ദുല്ല ഹാജി അവാര്‍ഡ് കൈമാറി
ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകര്‍ക്ക് എര്‍മാളം മൂലയില്‍ അബ്ദുല്ല ഹാജിയുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന സ്മാരക അവാര്‍ഡ് സംയുക്ത ജമാഅത് സ്റ്റിയറിങ് കമിറ്റിയംഗവും, എരിയപ്പാടി മഹല്‍ കമിറ്റി പ്രസിഡന്റും, ആലംപാടി - എരിയപ്പാടി റോഡ് നിര്‍മാണത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ടി കെ മഹ് മൂദ് ഹാജിക്ക് പി വി അബ്ദുസ്സലാം ദാരിമി കൈമാറി.
Keywords: News, Kerala, Kasaragod, Family meet held.
< !- START disable copy paste -->