ചട്ടഞ്ചാൽ: (my.kasargodvartha.com) ടാറ്റ ഗവ. ആശുപത്രി അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് 'ടാറ്റ ആശുപത്രി അടച്ചു പൂട്ടരുത്' എന്ന മുദ്രാവാക്യമായി ഡിസംബർ എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് മണിക്ക് ചട്ടഞ്ചാൽ ടൗണിൽ മുസ്ലിം യൂത് ലീഗ് ഉദുമ നിയോജക മണ്ഡലം കമിറ്റി പ്രൊടസ്റ്റ് സ്ക്വയർ സംഘടിപ്പിക്കും. സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും.
കമിറ്റി യോഗത്തിൽ പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതി അംഗം ടിഡി കബീർ തെക്കിൽ, എംബി ശാനവാസ്, ബാത്വിശ പൊവ്വൽ, നാസർ ചേറ്റുകുണ്ട്, ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, സുലുവാൻ ചെമനാട്, സിറാജ് മഠത്തിൽ, നശാത് പരവനടുക്കം, ഉബൈദ് നാലപ്പാട് എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, protest, Muslim League, Hospital, Tata Hospital, Tata Hospital: Muslim Youth League protest on December 8 in Chattanchal.
Join Whatsapp Group.
Join now!