Join Whatsapp Group. Join now!

Book released | കൂക്കാനം റഹ് മാന്‍ മാസ്റ്ററുടെ ആദ്യ നോവല്‍ 'ഉമ്മയ്‌ക്കൊരുമ്മ' പ്രകാശനം ചെയ്തു

Kookanam Rahman Master's first novel released, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൂക്കാനം റഹ് മാന്‍ മാസ്റ്ററുടെ ആദ്യ നോവല്‍ 'ഉമ്മയ്‌ക്കൊരുമ്മ' പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ടിഐ മധുസൂദനന്‍ എംഎല്‍എ പ്രകാശനം ചെയ്തു. സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള മികച്ച സര്‍ഗാത്മക വ്യക്തിത്വത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ എഴുത്തുകാരി സതി കൊടക്കാട് പുസ്തകം ഏറ്റു വാങ്ങി.
               
News, Kerala, Kasaragod, Kookanam Rahman Master's first novel released.

കാഞ്ഞങ്ങാട് ഐ വ്യൂ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പിപി കരുണാകരന്‍ പുസ്തക പരിചയം നടത്തി. വിവി പ്രദീപന്‍ അധ്യക്ഷത വഹിച്ചു. കൊടക്കാട് നാരായണന്‍, കെ ചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന വനിതാ സംഗമം താലൂക് ലൈബ്രറി കൗണ്‍സില്‍ സെക്രടറി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എ ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ അനിത, ടിവി ആതിര സംസാരിച്ചു. ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര ഒരുക്കിയ പാട്ടരങ്ങും നടന്നു.

Keywords: News, Kerala, Kasaragod, Kookanam Rahman Master's first novel released.
< !- START disable copy paste -->

Post a Comment