കാസർകോട്: (my.kasargodvartha.com) മുസ്ലിം ലീഗ് നേതാവും കാസർകോട് നഗരസഭ മുൻ വികസന - ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷനുമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മൂസ മൻസിലിലെ അബ്ദുൽ ഖാദർ ബങ്കര (67) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്നു.
ബങ്കരക്കുന്ന്, പള്ളം വാർഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് തവണ വികസന - ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം അലങ്കരിച്ചു. പദവിയിലിരിക്കെ വികസന പ്രവർത്തനങ്ങളിലും ആരോഗ്യ മേഖലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
മുസ്ലീം ലീഗ് കാസർകോട് മണ്ഡലം ജോ. സെക്രടറി, മുൻസിപൽ കമിറ്റി പ്രസിഡൻ്റ്, ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചു. നെല്ലിക്കുന്ന് ഗേൾസ് എച് എസ് എസ് പിടിഎ പ്രസിഡൻ്റ്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ യു പി സ്‌കൂൾ, നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമിറ്റി, ബങ്കരക്കുന്ന് രിഫാഇയ്യ മസ്ജിദ് - മദ്രസ കമിറ്റി എന്നിവയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.
പരേതരായ മൂസ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: സകീന മൊഗ്രാൽ. മക്കൾ: സാജിദ, ശംസീദ, സഫരിയ, ശംന, സഹല.
മരുമക്കൾ: നിസാർ നെല്ലിക്കുന്ന് (ദുബൈ), ശബീർ മൊഗ്രാൽ പുത്തൂർ, ഖലീൽ ആദൂർ, സമീർ ചട്ടഞ്ചാൽ (ദുബൈ), നദീർ തളങ്കര (ഖത്വർ).
സഹോദരങ്ങൾ: സുബൈദ, ഫാത്വിമ, ഖൈറുന്നീസ, പരേതരായ മുഹമ്മദ് കുഞ്ഞിമൂസ, സുഹ്റ ബീവി.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മരണ വിവരമറിഞ്ഞ് എൻഎ നെല്ലിക്കുന്ന് എംഎൽഎ, എഎം കടവത്ത്, ബിഎം അശ്‌റഫ്, ഹാശിം കടവത്ത്, മൊയ്തീൻ കുഞ്ഞി കൊല്ലമ്പാടി തുടങ്ങി നാനാതുറകളിലുള്ളവർ വീട്ടിലിലെത്തി.
Keywords: Abdul Qadir Bangara passed away, Kerala,Kasaragod,News,Top-Headlines,Obituary.