ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ് മദ് മൗലവി അല്‍ അസ് ഹരി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി അബ്ദുസ്സലാം ദാരിമി സ്വാഗതം പറഞ്ഞു. വര്‍കിങ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത സീനിയര്‍ നേതാവായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമിറ്റിയും നടത്തുന്ന സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും അവരുമായി സഹകരിച്ച് സമസ്തയും പോഷക സംഘടനകളും സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ സിദ്ദീഖ് നദ് വി ചേരൂരും സമസ്താ ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണത്തിന് വേണ്ട രൂപരേഖ താജുദീന്‍ ദാരിമിയും അവതരിപ്പിച്ചു.
കേന്ദ്ര മുശാവറ അംഗം കെ കെ മാഹിന്‍ മുസ്ലിയാര്‍, കെ ടി അബ്ദുല്ല ഫൈസി, അബുല്‍ അക്രം മുസ്ലിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ചുഴലി മുഹ്യുദ്ദീന്‍ മൗലവി, പിഎസ് ഇബ്‌റാഹീം ഫൈസി പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി, എംഎഎച് മഹമൂദ്, മുബാറക് ഹസൈനാര്‍ ഹാജി, ഹുസൈന്‍ തങ്ങള്‍, ഹാശിം ദാരിമി, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് സഅദി വളാഞ്ചേരി, ശാഹുല്‍ ഹമീദ് മദനി, റശീദ് മാസറ്റര്‍ ബെളിഞ്ചം, ഹംസ ഹാജി തൊട്ടി, ഹാരിസ് ദാരിമി ബെദിര, ഖലീല്‍ ദാരിമി ബെളിഞ്ചം, ജമാല്‍ ദാരിമി, ശാഹുല്‍ ഹമീദ് ദാരിമി, അബൂബകര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, UM Abdur Rahman Moulavi, Chelakkad Muhammed Musliyar, UM Abdur Rahman Moulavi about Chelakkad Muhammed Musliyar.
< !- START disable copy paste -->