Join Whatsapp Group. Join now!

മൊഗ്രാലിലെ യു കെ മൊയ്തീന്‍കുട്ടി മൗലവി നിര്യാതനായി

UK Moideenkutty Moulavi passes away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാല്‍: (my.kasargodvartha.com) ദീനീവിജ്ഞാനം പകര്‍ന്ന് കൊടുക്കുക വഴി നിരവധി ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത മത പണ്ഡിതന്‍ മൊഗ്രാല്‍ കടവത്ത് യു കെ ഹൗസിലെ യു കെ മൊയ്തീന്‍കുട്ടി മൗലവി (58) നിര്യാതനായി.

കഴിഞ്ഞ കുറച്ചുമാസങ്ങളായി വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സമസ്ത കേരള ജംഇയതുല്‍ ഉലമ വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ മകളുടെ ഭര്‍ത്താവാണ്.
              
UK Moideenkutty Moulavi passes away, News, Top-Headlines, Kumbla, Kasaragod, Obituary, Mogral.
            
കണ്ണൂര്‍ ഇരിട്ടി നുച്ചിയാട് സ്വദേശിയായ യു കെ എം കുട്ടി മൗലവി, തന്റെ ഗുരുവായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ മകളെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് മൊഗ്രാലില്‍ സ്ഥിര താമസമാക്കിയത്.

അറബി ഭാഷയിലും പ്രാവീണ്യം നേടിയിരുന്ന യു കെ ഉസ്താദ് കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലായി പയ്യന്നൂര്‍, ഒളവറ, കുഞ്ചത്തൂര്‍, മണ്ണംകുഴി, അഡ്യാര്‍ കണ്ണൂര്‍, മൊഗ്രാല്‍ ടൗണ്‍ ശാഫി മസ്ജിദ് തുടങ്ങിയ പള്ളികളില്‍ ഖത്വീബ് ആയും വിവിധ മദ്‌റസകളില്‍ സദര്‍ മുഅല്ലിം ആയും സേവനം ചെയ്തിട്ടുണ്ട്. കുറച്ച് കാലം പ്രവാസ ജീവിതവും നയിച്ചിട്ടുണ്ട്. മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമിറ്റി പ്രസിഡന്റ് ആണ്. കളനാട് ഇ ആനതുൽ ഇസ്ലാം മദ്റസയിലും സേവനം അനുഷ്ടിച്ചിരുന്നു.

ഖദീജാബിയാണ് ഭാര്യ.

മക്കള്‍: മുഹമ്മദ് സാഹിദ്, മുഹമ്മദ് ശാകിര്‍, ജുനൈദ് (മൂവരും ദുബൈ), ഹാഫിള് ആശിഖ് അബ്ദുര്‍ റഹ്‌മാന്‍, ഹാഫിള് മുഹമ്മദ് ആരിഫ്, മൊയ്‌നുദ്ദീന്‍, മുഹമ്മദ് ശുഹൈല്‍, തബ്ശീറ

സഹോദരങ്ങള്‍ : കുഞ്ഞിപ്പോക്കര്‍, ബശീര്‍ സഅദി, നഫീസ, കുഞ്ഞാമി, മറിയം, ഖദീജ, കുഞ്ഞലീമ.

മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ കടവത്ത് മജ്‌ലിസുന്നൂര്‍ കമിറ്റി, അല്‍ മദ്രസത്തുല്‍ ആലിയ മൊഗ്രാല്‍ കടവത്ത്, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Keywords: UK Moideenkutty Moulavi passes away, News, Top-Headlines, Kumbla, Kasaragod, Obituary, Mogral.

Post a Comment