കാസര്‍കോട്: (my.kasargodvartha.com) ലഹരി ഉല്‍പന്നങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമിറ്റി നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ചെയര്‍മാന്‍ സി ടി അഹ്‌മദലി ഉദ്ഘാടനം ചെയ്തു. എഎം കടവത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു.
എ ഗോവിന്ദന്‍ നായര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഫാദര്‍ മാത്യു ബേബി, അബ്ദുര്‍ മജീദ് ബാഖവി, എ കെ നായര്‍, കെനീലകണ്ഠന്‍, പി എം മുനീര്‍ ഹാജി, ഹക്കീം കുന്നില്‍, കരിവെള്ളൂര്‍ വിജയന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ശംസീദ ഫിറോസ്, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, എം രാജീവന്‍ നമ്പ്യാര്‍, കെ ഖാലിദ്, കെ വാരിജാക്ഷന്‍, ഹനീഫ് ചേരങ്കൈ, കെബികുഞ്ഞാമു, നാരായണന്‍ ബദിയഡുക്ക, ഖാദര്‍ മാന്യ, എസ്‌കെ അബ്ബാസ് അലി, ജി നാരായണന്‍, മുനീര്‍ ബാങ്കോട്, സിജി ടോണി, പുരുഷോത്തമന്‍ കാറഡുക്ക, കമലാക്ഷ സുവര്‍ണ, ശാഹുല്‍ ഹമീദ്, കെ എം ബശീര്‍, ഖാലിദ് പച്ചക്കാട്, ഹാരിസ് ചൂരി, മുത്തലിബ് പാറക്കെട്ട്, ഉമേഷന്‍ ആണങ്കൂര്‍ ജമീല, അമ്പിളി, മൊയ്ദീന്‍ കൊല്ലമ്പാടി, കുസുമം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, News, Kerala, Seminar, UDF, Drug, UDF seminar with social awareness against drug addiction.