കോളിയടുക്കം: (my.kasargodvartha.com) തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത മാക്കോട് - എംസി റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. മുന്‍ പഞ്ചായത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ റോഡ് നാടിന് സമര്‍പിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത് പ്രസിഡന്റുമായ സുഫൈജ അബൂബകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേളി വാര്‍ഡില്‍ പൊതു കെട്ടിടം പണിയുന്നതിന് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ട് നല്‍കുന്നതിന്റെ പ്രഖ്യാപനം പരേതനായ മാക്കോട് ഡോ. എംസി ഇബ്രാഹിമിന്റെ ഭാര്യയും മുന്‍ പഞ്ചായത് മെമ്പറുമായ മറിയം ബീവി കൊച്ചനാട് നിര്‍വഹിച്ചു.
ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴുര്‍, ആഇശ കെഎ, ശംസുദ്ദീന്‍ തെക്കില്‍, രമ ഗംഗാധരന്‍, അമീര്‍ പാലോത്ത്, കെ കൃഷ്ണന്‍, രേണുക ഭാസ്‌കരന്‍, ടി ജാനകി, കെവി വിജയന്‍, ജാബിര്‍ സുല്‍ത്വാന്‍, സൈഫുദ്ദീന്‍ മാക്കോട്, സിദ്ദീഖ് മാക്കോട്, അഫ്‌സല്‍ സിസ്ലു, ശരീഫ് സലാല, അമൃത, അശോകന്‍, ഹനീഫ്, മാജിദ്, ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Panchayath, Makod - MC Road inaugurated.
< !- START disable copy paste -->