Join Whatsapp Group. Join now!

Govt Notifications | കര്‍ഷകര്‍ക്ക് സൗരോര്‍ജ പംപുകള്‍ സൗജന്യമായി നേടാം; പൂക്കട്ട-ബായിക്കട്ട റോഡ് ഒരു മാസത്തേക്ക് അടയ്ക്കും; ക്വടേഷന്‍ ക്ഷണിച്ചു; വിവിധ സർകാർ അറിയിപ്പുകൾ അറിയാം

Government Notifications - 10 November 2022#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.
  
Kasaragod, Kerala, News, Government Notifications - 10 November 2022.

പൂക്കട്ട-ബായിക്കട്ട റോഡ് ഒരു മാസത്തേക്ക് അടയ്ക്കും

കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ പൂക്കട്ട-ബായിക്കട്ട റോഡ് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ പൂര്‍ണമായും അടച്ചിടും.


കര്‍ഷകര്‍ക്ക് സൗരോര്‍ജ പംപുകള്‍ സൗജന്യമായി നേടാം

നിലവില്‍ കാര്‍ഷിക വൈദ്യുതി സൗജന്യമായി ലഭിച്ചുവരുന്ന കര്‍ഷകര്‍ക്ക് വൈദ്യുത കണക്ഷന് പകരം സൗരോര്‍ജ വൈദ്യുതി സംവിധാനത്തിലൂടെ കൃഷി നനയ്ക്കാം. കൂടാതെ ബാക്കിവരുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കുന്നതിലൂടെ വരുമാനവുമുണ്ടാക്കാനും കഴിയും. പി എം കുസും യോജന വഴി സൗരോര്‍ജ പംപുകള്‍ സൗജന്യമായി നേടാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുക്കുകയാണ് കൃഷി വകുപ്പ്. പമ്പ് ഹൗസില്‍ നിന്നും പരമാവധി 30 മീറ്ററിനകത്ത് തുറന്ന സ്ഥലസൗകര്യമുള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ കൃഷിഭവനില്‍ പേര് രെജിസ്റ്റര്‍ ചെയ്യണം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനര്‍ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. രണ്ട് കിലോവാട് മുതല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുന്ന സംവിധാനമാണ് സ്ഥാപിക്കുക. പദ്ധതിച്ചെലവിന്റെ 30 ശതമാനം വീതം സംസ്ഥാന സര്‍കാരും കേന്ദ്രസര്‍കാരും വഹിക്കും. സബ്‌സിഡി കഴിഞ്ഞുള്ള ബാക്കി തുക അനര്‍ട് മുഖേന ലോണ്‍ സൗകര്യം ഒരുക്കി തിരിച്ചടവും സര്‍കാര്‍ തന്നെ വഹിക്കും. കണ്‍സ്യൂമര്‍ നമ്പര്‍, കണ്ടക്റ്റഡ് പമ്പ് സെറ്റിന്റെ പവര്‍ (എച്ച് പി), ഭൂവിസ്തൃതി തെളിയിക്കുന്നതിനുള്ള രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കര്‍ഷകര്‍ക്ക് കൃഷി ഭവനിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാം.


പട്ടിക വര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം

ജില്ലയില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത് നേഴ്സിനെ നിയമിക്കുന്നതിന് പട്ടികവര്‍ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള നഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ നല്‍കിയതോ, ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനം നല്‍കിയതോ ആയ എന്‍എന്‍എം സര്‍ടിഫികറ്റ് അല്ലെങ്കില്‍ കേരളാ നഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ നല്‍കിയ ഹെല്‍ത് വര്‍കേഴ്സ് ട്രെയിനിങ് സര്‍ടിഫികറ്റ്, കേരള നഴ്സ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

സര്‍കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി എസ് സി നഴ്സിങ് കഴിഞ്ഞവരെയും പരിഗണിക്കും. പ്രായപരിധി 18-40. അഭിമുഖം നവംബര്‍ 14ന് രാവിലെ 11ന് പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയ ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ടിഫികറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 9446696011, 04994239969.


കൃഷി അഡീഷണല്‍ ഡയറക്ടറായി ആര്‍ വീണാറാണി ചുമതലയേറ്റു

കാസര്‍കോട് ജില്ലാ പ്രിന്‍സിപല്‍ കൃഷി ഓഫീസറായിരുന്ന ആര്‍ വീണാറാണി കൃഷി അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു. കൃഷി ഓഫീസര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച വീണാറാണി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി ഡെപ്യൂടി ഡയറക്ടര്‍ എന്നീ തസ്തികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാര്‍ഷിക വിഷയങ്ങളില്‍ ഒട്ടനവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള അവര്‍ കാര്‍ഷിക മേഖലയില്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാരന്‍ പരേതനായ സി രാഘവന്റെ മകളും ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ അഡ്വ. കെ ജനാര്‍ദ്ദനന്റെ ഭാര്യയുമാണ്.
  
Kasaragod, Kerala, News, Government Notifications - 10 November 2022.


ക്വടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ടിന്റെ ആവശ്യത്തിനായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിനായി മാസവാടകയ്ക്ക് വാഹനത്തിന് (ഡ്രൈവര്‍ സഹിതം) ക്വടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നവംബര്‍ 11നകം കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0467 2204298.


വാഹനം ടെന്‍ഡര്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ടൗണില്‍ പോസ്റ്റ് ഓഫീസ് മെയില്‍ സേവനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ അംഗീകൃത സ്ഥാപനങ്ങള്‍/ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 22ന് ഉച്ചയ്ക്ക് 12 വരെ. അന്നേദിവസം ഉച്ചയ്ക്ക് 12.30ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ 04994 230885, 230746.


ദര്‍ഘാസ് ക്ഷണിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത് എല്‍ പി സ്‌കൂളിന് യൂടെന്‍സില്‍സ്, കസേര, യൂത് ക്ലബിന് സ്‌പോര്‍ട്‌സ് കിറ്റ് എന്നിവയ്ക്കായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതി നവംബര്‍ 21ന് ഉച്ചയ്ക്ക് 12 വരെ. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയ്യതി നവംബര്‍ 21ന് ഉച്ചകഴിഞ്ഞ് 2 വരെ. അന്നേദിവസം വൈകിട്ട് 3ന് ദര്‍ഘാസ് തുറക്കും.


കയര്‍ ഭൂവസ്ത്ര വിതാനം മഞ്ചേശ്വരം ബ്ലോക് തല ശില്പശാലന നടന്നു

സംസ്ഥാന കയര്‍ വികസന വകുപ്പും കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസും ചേര്‍ന്ന് ഗ്രാമ/ബ്ലോക് പഞ്ചായത് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കയര്‍ ഭൂവസ്ത്ര ബോധവത്കരണ ശില്പശാല നടത്തി. മഞ്ചേശ്വരം ബ്ലോക് പഞ്ചായത് ഹാളില്‍ നടന്ന മഞ്ചേശ്വരം ബ്ലോക് തല ശില്പശാല ബ്ലോക് പഞ്ചായത് പ്രസിഡന്റ് ശമീന ടീചര്‍ ഉദ്ഘാടനം ചെയ്തു. 

മഞ്ചേശ്വരം ബ്ലോക് പഞ്ചായത് വൈസ്പ്രസിഡന്റ് പി കെ ഹനീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്/ ഗ്രാമ പഞ്ചായത് ഭരണ സമിതി അംഗങ്ങള്‍, സെക്രടറിമാര്‍, തൊഴിലുറപ്പ് അസി. എന്‍ജിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. 'കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതയും' എന്ന വിഷയത്തില്‍ സനൂപ് (കയര്‍ഫെഡ്) ക്ലാസെടുത്തു. കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്‍ സ്വാഗതവും ബ്ലോക് ബിഡിഒ കെ ശീതള നന്ദിയും പറഞ്ഞു.


പി എസ് സി ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേവന വകുപ്പിലെ ഫയര്‍ വുമണ്‍ ട്രെയിനീ (കാറ്റഗറി നമ്പര്‍.245/2020) തസ്തികയിലേക്കുള്ള ചുരുക്ക പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഫോണ്‍ 04994 230102.


Keywords: Kasaragod, Kerala, News, Government Notifications - 10 November 2022.

Post a Comment