ലോകാരോഗ്യ സംഘടനായുടെ നിര്‍ദേശ പ്രകാരം നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ മലമ്പനി, കാല അസാര്‍, മന്ത് എന്നി രോഗങ്ങളുടെ നിവാരണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് കേരളം.
2027 ഓടുകൂടി മന്ത് രോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി തീവ്ര യജ്ഞ പ്രവര്‍ത്തങ്ങളാണ് സംഘടിപ്പിക്കുന്നത്. 2015 വരെ സമൂഹ മന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപന തോത് കുറക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലപ്രാപ്തി നിര്‍ണയത്തിനുള്ള ട്രാന്‍സ്മിഷന്‍ അസ്സസ്‌മെന്റ് സര്‍വേ 2017, 2019 വര്‍ഷങ്ങളില്‍ നടത്തിയിരുന്നു.
1, 2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗവ്യാപന തോത് കണ്ടെത്തുകയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. 2017ലും 2019കളിലും നടന്ന സര്‍വേകളില്‍ സമൂഹത്തില്‍ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയിട്ടുണ്ട്.
കുമ്പള സിഎച്‌സിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ബദിയഡുക്ക, പുത്തിഗെ, കുമ്പള സ്‌കൂളുകളില്‍ നടക്കും.
ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫ് പരിപാടി അധ്യക്ഷം വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുര്‍ റസാഖ്, ഹെഡ്മാസ്റ്റര്‍ കെ സത്യനാരായണ ഭട്ട്, ലാബ് ടെക്‌നീഷ്യന്‍ സി ദിവ്യ, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ബൈജു എസ് റാം, ജെ പി എച് എന്‍മാരായ ലീന എജി, ജയകുമാരി അധ്യാപികരായ അങ്കിത എം, സൗമ്യ കുമാരി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, Kumbadaje, Students, School, Health, TAS, Health Department's TAS program started in Kubadaje.