Join Whatsapp Group. Join now!

Book released | 'മാനവ ജീവിതം എന്തിന് വേണ്ടി'; എഎം മുഹമ്മദ് ഹാജിയുടെ പുസ്തകം പ്രകാശനം ചെയ്തു

AM Muhammad Haji Greenyard's book released#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടിക്കുളം: (my.kasargodvartha.com) സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എഎം മുഹമ്മദ് ഹാജി ഗ്രീന്‍യാര്‍ഡിന്റെ 'മാനവ ജീവിതം എന്തിന് വേണ്ടി' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടിക്കുളം ജമാഅത് കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ കോട്ടിക്കുളം നൂറുല്‍ ഹുദാ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപല്‍ രവീന്ദ്രന് നല്‍കി ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പു പ്രകാശനം നിര്‍വഹിച്ചു.
  
Kasaragod, Kerala, News, Book, AM Muhammad Haji Greenyard's book released.

Kasaragod, Kerala, News, Book, AM Muhammad Haji Greenyard's book released.

കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ സദര്‍ മുഅല്ലിം ജാബിര്‍ ഹുദവി ചാനടുക്കം അധ്യക്ഷത വഹിച്ചു. മധു മുതിയക്കാല്‍, പഞ്ചായത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, കോട്ടിക്കുളം മുന്‍ ജമാഅത് പ്രസിഡന്റ് ഹാജി കാപ്പില്‍ മുഹമ്മദ് പാഷ, ജലീല്‍ കാപ്പില്‍, ഹാജി അബ്ദുല്‍ ജലീൽ കരിപ്പോടി, പി മൂസ, ശാജിബ് എം എ സംസാരിച്ചു. കോട്ടിക്കുളം മുന്‍ ജമാഅത് സെക്രടറി എ എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. പുസ്തക രചയിതാവ് എ എം മുഹമ്മദ് ഹാജി നന്ദി പറഞ്ഞു. പുസ്തകത്തിന്റെ പതിപ്പ് എ എം മുഹമ്മദ് ഹാജി കാസര്‍കോട് വാര്‍ത്താ ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്തിന് നല്‍കി.
  
Kasaragod, Kerala, News, Book, AM Muhammad Haji Greenyard's book released.

Keywords: Kasaragod, Kerala, News, Book, AM Muhammad Haji Greenyard's book released.

Post a Comment