Join Whatsapp Group. Join now!

Membership campaign | യുഎഇ കെഎംസിസി മെമ്പര്‍ഷിപ് ക്യാംപയിന് തുടക്കമായി

UAE KMCC membership campaign begins, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
1 min read
ദുബൈ: (my.kasargodvartha.com) 2022 - 2025 വര്‍ഷത്തേക്കുള്ള യുഎഇ കെഎംസിസി മെമ്പര്‍ഷിപ് ക്യാംപയിന്റെ ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലതല ഉദ്ഘാടനം ദുബൈ അല്‍ തവാര്‍ വെല്‍ഫിറ്റ് മാനറില്‍ ചേര്‍ന്ന യോഗത്തില്‍ യുഎഇ കെഎംസിസി മെമ്പര്‍ഷിപ് മോണിറ്ററിങ് ബോര്‍ഡ് ചെയര്‍മാന്‍ യഹ്യ തളങ്കരക്ക് നല്‍കി മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ നിര്‍വഹിച്ചു.
          
News, Committee, Gulf, UAE, Dubai, KMCC, UAE KMCC membership campaign begins.

ദുബൈ കെഎംസിസി ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ആക്ടിങ് ജനറല്‍ സെക്രടറി സലാം തട്ടാംചേരി, വെല്‍ഫയര്‍ സ്‌കീം ചെയര്‍മാന്‍ ഹസൈനാര്‍ ബീജന്തടുക്ക, സെക്രടറി ഫൈസലില്‍ മുഹ്സിന്‍ സംസാരിച്ചു.

സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ചം, മുനീഫ് ബദിയടുക്ക, സഫ്വാന്‍ അണങ്കൂര്‍, ശാഫി ചെര്‍ക്കള, സുഹൈല്‍ കോപ്പ, അസീസ് കമാലിയ, ഖലീല്‍ ചൗക്കി, ഹസ്‌കര്‍ ചൂരി, ഗഫൂര്‍ ഊദ്, റസാഖ് ബദിയടുക്ക, റഫീഖ് എതിര്‍ത്തോട്, ത്വല്‍ഹത് അബ്ദുല്ല, ശകീല്‍ എരിയാല്‍ സംബന്ധിച്ചു. സിദ്ദീഖ് ചൗക്കി സ്വാഗതവും സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Keywords: News, Committee, Gulf, UAE, Dubai, KMCC, UAE KMCC membership campaign begins.
< !- START disable copy paste -->

You may like these posts

Post a Comment