Join Whatsapp Group. Join now!

Memories | ഹസൈനാര്‍ ഹാജി: വിടവാങ്ങിയത് നാടിന്റെ നന്മയുടെ മുഖം

Memories of Hassainar Haji, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അബ്ദുല്ല കംബ്ലി തെരുവത്ത്

(my.kasargodvartha.com) 42 വര്‍ഷമായി ദമ്മാമിലുള്ള ഹസൈനാര്‍ ഹാജിക്കാനെ അറിയാത്തവര്‍ വിളരമായിരിക്കും. 20 വര്‍ഷത്തോളമായി മുഹിമ്മാത് ദമ്മാം കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ദമ്മാം ഐസിഎഫ് സീക്കോ സെക്ടര്‍ ക്ഷേമ കാര്യ പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുഹിമ്മാത് സ്ഥാപകന്‍ താഹിര്‍ തങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും അദ്ദേഹത്തിന്റെ മക്കളിലൂടെ അത് തുടര്‍ന്ന് കൊണ്ടുപോവുകയും ചെയ്തു.
      
Article, Kasaragod, Kerala, Obituary, Hassainar Haji, Memories of Hassainar Haji.

ഹസനുല്‍ അഹ്ദല്‍ തങ്ങളാണ് മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്. മയ്യത്ത് നിസ്‌കാരത്തിന് ശേഷം ഹാമിദ് അന്‍വാറുല്‍ അഹ്ദല്‍ തങ്ങളുടെ അനുസ്മരണ പ്രഭാഷണം അവിടെ തടിച്ചു കൂടിയ ജനസാഗരങ്ങള്‍ക്ക് ഹാജിക്ക, മുഹിമ്മാത്തിനെ എത്രത്തോളം സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കന്‍ സാധിച്ചു. ജീവത കാലത്തു രഹസ്യമായി ചെയ്ത പുണ്യപ്രവര്‍ത്തിയുടെ ഫലമായിരിക്കും മുഹിമ്മാത്തില്‍ മയ്യിത്ത് നിസ്‌കാരത്തിന് തടിച്ചു കൂടിയ പണ്ഡിതന്മാരും നാട്ടുകാരും കുടുംബക്കാരും
    
Article, Kasaragod, Kerala, Obituary, Hassainar Haji, Memories of Hassainar Haji.

മര്‍കസില്‍ നിന്ന് വന്ന മുത്തന്നൂര്‍ തങ്ങള്‍ പറഞ്ഞപ്പോഴാണ് മര്‍കസില്‍ കുട്ടികളെ ദത്തടുത്തിട്ടുണ്ട് എന്ന് സ്വന്തം കുടുംബക്കാര്‍ പോലും അറിഞ്ഞത്. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന നിര്‍ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. രോഗശയ്യയിലായിരുന്നപ്പോള്‍ ഒരിക്കല്‍ മാത്രമേ അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുത്തുള്ളൂ. താന്‍ ജീവിത കാലത്തു സ്‌നേഹിച്ച പ്രവര്‍ത്തിച്ച മുഹിമ്മാത്തില്‍ താഹിര്‍ തങ്ങളെ ഉറൂസിന് സ്റ്റേജില്‍ പണ്ഡിതരോട് ഒന്നിച്ചു ഒരു മണിക്കൂര്‍ ചെലവഴിച്ചതാണത്.

കേരളത്തിലെ പല സ്ഥാപനങ്ങളുടെയും സാമ്പത്തിക ആവശ്യത്തിന് വേണ്ടി സൗദിയില്‍ വരുന്ന ഉസ്താദുമാര്‍, തങ്ങന്മാര്‍ ഹാജിക്കാന്റെ കൂടെയായിരിക്കും. വന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെ അവര്‍ക്ക് വേണ്ട ഭക്ഷണം, താമസ സൗകര്യം എല്ലാം അദ്ദേഹം നല്‍കും. അതോടൊപ്പം ഹാജിക്കാന്റെ കാറില്‍ അറബികളുടെയും വ്യവസായികളുടെ അടുത്തു കൊണ്ട് പോകുകയും നല്ലൊരു തുക പിരിച്ചെടുത്ത് നാട്ടിലേക്ക് സ്വന്തോഷത്തോടെ തിരിച്ചയക്കുകയും ചെയ്യും.

ഹസൈനാര്‍ ഹാജിക്കാനേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ മറക്കില്ല. അദ്ദേഹം എല്ലാവരുമയി നല്ല ആത്മബന്ധം സ്ഥാപിച്ചിരുന്നു, അദ്ദേഹത്തിന്റെ സമ്പത്തിന്റെ പകുതിയിലധികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സൃഷ്ടാവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് കൊണ്ടാണ് ചിലവഴിച്ചത്. സൗദിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരം ഉണ്ടായത് കൊണ്ട് ഈ ലോകത്ത് സമ്പാദിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം ധനം കുമിഞ്ഞുകൂട്ടാന്‍ ശ്രമിച്ചിട്ടില്ല. ഹസൈനാര്‍ ഹാജിക്കാന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പണ്ഡിതന്മാരുടെ അണമുറയാത്ത പ്രവാഹമാണ്.

മുണ്ട്യത്തടുക്കയിലെ പ്രശസ്തമായ പജ്ജിയാട്ട കുടുംബാംഗമാണ്, കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായ ഹാജിക്ക. ഒരുപാട് ആളുകളെ അദ്ദേഹം ജോലിക്ക് വേണ്ടി സൗദിയിലേക്ക് കൊണ്ടുവരാനും ജോലി ലഭിക്കാനും സഹായിച്ചിട്ടുണ്ട്. പ്രവാസികള്‍ കഫീലുമയി പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിഹരിക്കാന്‍ വേണ്ടി ഹസൈനാര്‍ ഹാജിയെയാണ് വിളിക്കാറ്. അറബി നന്നായി സംസാരിക്കുമായിരുന്നു. എളിമയോട് കൂടിയാണ് എല്ലാവരോടും സംസാരിക്കാറുള്ളത്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ടായിരുന്നു.

Keywords: Article, Kasaragod, Kerala, Obituary, Hassainar Haji, Memories of Hassainar Haji.
< !- START disable copy paste -->

Post a Comment