Join Whatsapp Group. Join now!

Atakkoya Thangal says | സഅദിയ്യയുടെ മുന്നേറ്റത്തിന് പിന്നില്‍ മുന്‍ഗാമികളുടെ ത്യാഗമെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍; 'സേവന വഴിയില്‍ പുതിയ നൂതന പദ്ധതികള്‍'

Kumbol KS Atakkoya Thangal said that sacrifice of predecessors was behind Sa-adiyya's progress, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദേളി: (my.kasargodvartha.com) അമ്പതാണ്ടിന്റെ വിസ്മയ മുന്നേറ്റം നടത്തിയ ജാമിഅ സഅദിയ്യ അറബിയ്യയുടെ വിജയത്തിന് പിന്നില്‍ മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കളുടെ ത്യാഗ നിര്‍ഭരമായ സേവനമാണെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. സഅദിയ്യയില്‍ നടന്ന കെ പി ഹംസ മുസ്ലിയാര്‍, എ കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
               
Committee, Kasaragod, Kerala, News, Kumbol KS Atakkoya Thanga, Sa-adiyya, Kumbol KS Atakkoya Thangal said that sacrifice of predecessors was behind Sa-adiyya's progress.

വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബകര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്തയുടെ മുന്‍നിര സാരഥികളായിരുന്ന താജുല്‍ ഉലമയും നൂറുല്‍ ഉലമയും കന്‍സുല്‍ ഉലമയുമാണ് സഅദിയ്യയുടെ തുടക്കം മുതല്‍ നേതൃത്വം നല്‍കിയത്. അവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സഅദിയ്യയെ ലോക വൈജ്ഞാനിക ഭൂപടത്തിലേക്ക് ഉയര്‍ത്തി. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ സമര്‍പണവും പി എ ഉസ്താദിനെ പോലെയുള്ള നിരവധി മഹത്തുക്കളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളും സഅദിയ്യക്ക് വലിയ മുതല്‍ക്കൂട്ടായി മാറി. വിജ്ഞാന സേവന വഴിയില്‍ നൂതന പദ്ധതികളുമായി സഅദിയ്യ പുതിയ മുന്നേറ്റത്തിനൊരുങ്ങുകയാണെന്നും ആറ്റക്കോയ തങ്ങള്‍ പറഞ്ഞു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്കും സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹമ്മദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുങ്കുഴി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദ് സ്വാലിഹ് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അലിക്കുഞ്ഞി മൗലവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, എ ബി മൊയ്തു സഅദി ചേരൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, സുലൈമാന്‍ കരിവെള്ളൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ബശീര്‍ പുളിക്കൂര്‍, മര്‍സൂഖ് സഅദി പാപിനിശ്ശേരി, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, കരീം സഅദി ഏണിയാടി, ഹനീഫ് അനീസ് ഹസൈനാര്‍ സഖാഫി കുണിയ, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, ശംസുദ്ദീന്‍ സഅദി ഗൂഡല്ലൂര്‍, ബി എ അലി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, എം ടി പി അബ്ദുര്‍ റഹ്മാന്‍ ഹാജി, അബൂബകര്‍ ഹാജി ബേവിഞ്ച, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, ശാഫി ഹാജി ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Keywords: Committee, Kasaragod, Kerala, News, Kumbol KS Atakkoya Thanga, Sa-adiyya, Kumbol KS Atakkoya Thangal said that sacrifice of predecessors was behind Sa-adiyya's progress.
< !- START disable copy paste -->

Post a Comment