കുമ്പള: (my.kasargodvartha.com) ആരോഗ്യജാഗ്രതയുടെ ഭാഗമായി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിലും, അംഗൻവാടികളിലും ഭക്ഷ്യവിഷബാധ തടയുക എന്ന ലക്ഷ്യത്തോടെ പാചക തൊഴിലാളികൾക്കായി ബോധവൽകരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ, രോഗ പ്രതിരോധം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. കുമ്പള ഗ്രാമപഞ്ചായതിലെ സ്കൂൾ, അംഗനവാടികളിൽ നിന്നുള്ള പാചക തൊഴിലാളികൾ പങ്കെടുത്തു.
മെഡികൽ ഓഫീസർ ഡോ. കെ.ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെൽത് സൂപർവൈസർ ബി അശ്‌റഫ്, ഹെൽത് ഇൻസ്പക്ടർ നിഷാമോൾ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സിസി എന്നിവർ ക്ലാസെടുത്തു. ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ആദർശ് കെകെ സ്വാഗതവും അഖിൽ കാരായി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, News, Health Department conducted training class to prevent food poisoning.
Training class | ഭക്ഷ്യവിഷബാധ തടയാൻ പാചകതൊഴിലാളികൾകക്ക് പരിശീലനവുമായി ആരോഗ്യ വകുപ്പ്
Kasaragod, Kerala, News, Health Department conducted training class to prevent food poisoning.#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ