സമാപന സമ്മേളനത്തില്‍ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. നാരായണ നായിക് അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, ജനറല്‍ സെക്രടറി ഡോ. ജോസഫ് ബെനവന്‍, ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേന, ഐഎസ്എ ദേശീയ പ്രസിഡന്റ് ഡോ. വെങ്കട്ട ഗിരി, കെജിഎംഒഎ സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹ്മദ്, ഖാലിദ് പച്ചക്കാട്, രമേശ് പി സംസാരിച്ചു.
ചടങ്ങില്‍ ബ്രാഞ്ചിന്റെ മുന്‍കാല പ്രസിഡന്റുമാരെ ആദരിച്ചു. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച പ്രൊഫ. ഗോപിനാഥ്, പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ബാലകൃഷ്ണ പാട്ടാളി, ഡിവൈഎസ്പി ചന്ദ്രമോഹനന്‍, ശിവറാമ, ദീപക്, വിജേഷ്, ഉമര്‍ കെ, സാബിര്‍, ഫൗസിയ എന്നിവരെയും മുന്‍സിപല്‍ ജാഗ്രത സമിതി, ബ്ലഡ്. ഡോനേഴ്‌സ് ഫോറം, ദൈവ പരിപാലന സംഘം, സേവാഭാരതി, കാസര്‍കോട് എആര്‍ടി സെന്ററിനെയും ആദരിച്ചു. സുവര്‍ണ ജൂബിലി സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീര്‍ 'സുവര്‍ണിമ'യുടെ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും അഡ്രസോ ഗ്രാമിന്റെ പ്രകാശനം എന്‍എ നെല്ലിക്കുന്നും നിര്‍വഹിച്ചു.
Keywords: Kasaragod, Kerala, News, IMA Kasaragod, Golden Jubilee celebrations of IMA Kasaragod branch concluded.
< !- START disable copy paste -->