മുസ്ലിം യൂത് ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത് മുനിസിപല്‍ തലങ്ങളില്‍ സിതീ സാഹിബ് അകാഡമിയയുടെ കീഴില്‍ 50 വീതം പഠിതാക്കളെ ഉള്‍പ്പെടുത്തി ആരംഭിച്ച പാഠശാലകളുടെ ജില്ലാതല ഉദ്ഘാടനം ചെങ്കള പഞ്ചായതിലെ ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദലി പതാക ഉയര്‍ത്തി. യൂത് ലീഗ് പഞ്ചായത് പ്രസിഡന്റ് എം എം നൗശാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ഹാരിസ് ദിഡ്പ്പ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അശ്‌റഫ് എടനീര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രടറി സഹീര്‍ ആസിഫ്, ജലീല്‍ എരുതുംകടവ്, നാസര്‍ ചായിന്റടി, യൂസുഫ് ഉളുവാര്‍, ശിഹാബ് മാസ്റ്റര്‍, ജില്ലാ ഒബ്‌സര്‍വര്‍ നൂറുദീന്‍ ബെളിഞ്ചം, ഹാരിസ് തായല്‍, എം എ നജീബ്, റഫീഖ് കേളോട്ട്, സിദ്ദീഖ് സന്തോഷ് നഗര്‍, അനസ് എതിര്‍ത്തോട്, ഇല്യാസ് ഹുദവി, സി ടി റിയാസ്, അര്‍ശാദ് എതിര്‍ത്തോട്, സലാം ചെര്‍ക്കള, ബദ്‌റുദ്ദീന്‍ ആര്‍ കെ, ഖലീല്‍ ആലം ഗോള്‍, സിദ്ധ ചെര്‍ക്കള, യൂസഫ് ദാരിമി, ഫൈസല്‍ പൊടിപ്പള്ളം, അന്തു മേനംങ്കോട്, നിസാം എരിയപ്പാടി, ബഷീര്‍ നാല്‍ത്തടുത്തടുക്കം, സി ബി ലത്വീഫ്, ശറഫുദ്ദീന്‍ ബേവിഞ്ച, ശാനിഫ് നെല്ലിക്കട്ട, ഗഫൂര്‍ ബേവിഞ്ച, അശ്ഫാര്‍ ചേരൂര്‍ എന്നിവര്‍ സംബന്ധിച്ചു.
രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെക്കുറിച്ചും ഇന്‍ഡ്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെ സംബന്ധിച്ചും പുതിയ തലമുറയില്‍ അവബോധ സൃഷ്ടിക്കുക എന്നതാണ് പാഠശാല ലക്ഷ്യം വെക്കുന്നത്.
Keywords: Kasaragod, Kerala, News, Muslim League, President, Secretary, Panchayath, Youth League's Paada Shala started; Constitution study should become youth agenda.