-കെഎസ് സാലി കീഴൂർ
(my.kasargodvartha.com) കോട്ടിക്കുളം പ്രദേശവാസികളുടെ മനസ്സിൽ നന്മ നിറഞ്ഞ ഒരു പാട് ഓർമ്മകൾ ബാക്കിവെച്ച് ഖാലിദ് ഹാജി ഈ ലോകത്തോട് വിട പറഞ്ഞു. നനഞ്ഞ കണ്ണുകളോടെ ഒട്ടനവധി പേർ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. സൗമ്യമായ പെരുമാറ്റം മുഖമുദ്രമാക്കിയ പൗരപ്രമുഖൻ, നാടിന് കാരുണ്യം ചൊരിഞ്ഞ വ്യക്തിത്വം,
കോട്ടിക്കുളം പ്രദേശവാസികൾക്ക് തണൽ വിരിയിച്ച പൂമരം, നാട്ടിലും മറുനാട്ടിലും അനാഥർക്കും അശരണർക്കും എന്നും താങ്ങും തണലുമായി ഒപ്പംനിന്ന കാരുണ്യ പ്രവർത്തകൻ, നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകിയ വ്യക്തിത്വം, നാട്ടിലെ സർവ്വജാതി മതക്കാരോട് മികച്ച സൗഹൃദം സൃഷ്ടിച്ച മനുഷ്യ സ്നേഹി... അതൊക്കെയായിരുന്നു ഖാലിദ് ഹാജി.
വർഷങ്ങൾക്ക് അപ്പുറം 1970 കാലഘട്ടത്തിൽ കെ എ ബ്രദേഴ്സ് എന്ന ബിസിനസ്സ് ശൃംഖല കോട്ടിക്കുളം പ്രദേശത്ത് നിറഞ്ഞ് നിന്നിരുന്നു. അതിന്റെ തലപ്പത്ത് സഹോദരങ്ങളായ ഖാദർ ഹാജിയും അബ്ദുർ റഹ്മാൻ ഹാജിയും ഖാലിദ് ഹാജിയുമായിരുന്നു. രണ്ട് പേരുടെ വേർപ്പാടിന് ശേഷം ഖാലിദ് ഹാജി ആ വ്യാപാര ശൃംഖല ഏറ്റെടുത്ത് നടത്തുകയായിരുന്നു. ശേഷം സൗദ്യ അറേബ്യയിൽ തുണി വ്യാപാരം, പിന്നെ നാട്ടിൽ പല രീതിയിലുള്ള വ്യവസായങ്ങൾ ചെയ്യുന്നതിനൊപ്പം കാരുണ്യ പ്രവർത്തനത്തിൽ ഒരു നാടിന്റെ മുഴുവനും ശ്രദ്ധ നേടി.
കുടുംബാംഗങ്ങളായ ഗ്രീൻ ഫുഡ് സ്കൂൾ ഡയറക്ടർ അക്കര അസീസ് ഹാജിയേയും കോട്ടികുളം അൻവറിനെയും ജാബിയേയും റാഷിയേയും സുബൈറിനെയും കോഴിക്കോട് ഷാക്കിയേയും തളങ്കര സുബൈറിനെയും മറ്റ് ഉറ്റ ബന്ധുക്കളെയും ഒരു കുടക്കീഴിൽ അണിനിർത്തി ആരെയും അത്ഭുതപ്പെടുത്തുന്ന ചാരിറ്റി പ്രവർത്തനത്തിന് അദ്ദേഹം നേതൃത്വം നൽകുകയായിരുന്നു.
നാട്ടിലുള്ള നിർധന കുടുംബങ്ങളെ കണ്ടെത്തി അവർക്ക് താങ്ങും തണലുമായി അവരെ ചേർത്ത് പിടിച്ച് വേണ്ട സഹായങ്ങൾ എത്തിച്ചുനൽകി. നിരവധി നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി,
രോഗങ്ങൾ കൊണ്ട് വലഞ്ഞവർക്ക് ചികിത്സസഹായങ്ങൾ നൽകി, വിദ്യാഭ്യാസത്തിന് നല്ല പ്രോത്സാഹനം നൽകി. റംസാൻ കാലത്ത് ആയിരക്കണക്കിന് വീടുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചു.. അങ്ങനെ ജീവകാരുണ്യ പ്രവർത്തിലൂടെ ഒട്ടനവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുമ്പന്തിയിൽ പ്രവർത്തിച്ചു. സൗമ്യത കൊണ്ടും കഴിവ് കൊണ്ടും സാമൂഹ രംഗത്ത് ശ്രദ്ധേയമായിരുന്നു അദ്ദേഹം. സർവ്വശക്തൻ പരലോകജീവിതം ധന്യമാക്കട്ടെ.

Keywords: Article, Kasaragod, Kerala, Khalid Haji, Remembrance of Khalid Haji.
< !- START disable copy paste -->