Join Whatsapp Group. Join now!

Protest | ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: അനിശ്ചിത കാല സമരം തുടരുന്നു; അധികൃതരും അന്വേഷണ ഏജൻസിയും മൗനം വെടിയണമെന്ന് ആവശ്യം

Qazi CM Abdullah Maulavi's Mysterious Death: Protest Continues #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെമ്പരിക്ക: (my.kasargodvartha.com) പ്രമുഖ മതപണ്ഡിതനും, സമസ്ത സീനിയർ ഉപാധ്യക്ഷനുമായിരുന്ന ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ അധികൃതരും അന്വേഷണ ഏജൻസിയും മൗനം വെടിയണമെന്ന് ജംഇയ്യതുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രടറി ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് ആവശ്യപ്പെട്ടു. സംഭവം നടന്ന് 12 വർഷം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയാത്തത് സർകാരിന്റെയും, സിബിഐയുടേയും പിടിപ്പ് കേട് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
        
Qazi CM Abdullah Maulavi's Mysterious Death: Protest Continues, Kerala, News, Kasaragod, Death, Protest, Secretary.

     
Qazi CM Abdullah Maulavi's Mysterious Death: Protest Continues, Kerala, News, Kasaragod, Death, Protest, Secretary.

അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷൻ കമിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിത കാല പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ചത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷൻ കമിറ്റി ചെയർമാൻ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രടറി ഫാറൂഖ് ദാരിമി കൊല്ലംപാടി, അബ്ദുർ റഹ്‌മാൻ തെരുവത്ത്, അബ്ദുൽ ഖാദർ സഅദി, യൂസുഫ് ഉദുമ, സിഎ മുഹമ്മദ് ശാഫി, ഹമീദ് കുണിയ, അമീൻ വാഫി എന്നിവർ പ്രസംഗിച്ചു.

Keywords: Qazi CM Abdullah Maulavi's Mysterious Death: Protest Continues, Kerala, News, Kasaragod, Death, Protest, Secretary, Committee.

Post a Comment