Join Whatsapp Group. Join now!

Death anniversary | റഫി ഗാനങ്ങൾ ആസ്വാദകർക്ക് ജീവിത വ്യഥകളിൽ നിന്ന് മുക്തി നൽകുന്നുവെന്ന് എ എസ് മുഹമ്മദ്‌കുഞ്ഞി

Muhammad Rafi's death anniversary observed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) മുഹമ്മദ് റഫിയുടെ ഗാനങ്ങൾ, ആസ്വാദകർക്ക് തങ്ങളുടെ ജീവിത വ്യഥകളിൽ നിന്ന് മുക്തി നൽകുന്നുണ്ടെന്നും തന്റെ ചുറ്റുമുള്ള അഗതികൾക്കും അശരണർക്കും ഒരു കാരുണ്യ സ്പർശമായിരുന്നു റഫി സാഹബിന്റെ ജീവിതമെന്നും എഴുത്തുകാരൻ എ എസ് മുഹമ്മദ്‌കുഞ്ഞി പറഞ്ഞു. തളങ്കര മുഹമ്മദ് റഫി ആർട്സ് ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിച്ച റഫിയുടെ നാൽപത്തി രണ്ടാം ചരമ വാർഷിക പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
    
News, Kerala, Kasaragod, Muhammad Rafi's death anniversary observed

പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. പി കെ സത്താർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സഹീർ ആസിഫ്, ബി എസ് മഹ് മൂദ്, ശാഫി തെരുവത്ത്, ടി എസ് ബശീർ, എരിയാൽ ശരീഫ്, പി മാഹിൻ ലോഫ്, റഹീം തെരുവത്ത്, ഉസ്മാൻ കടവത്ത്, ബി യു അബ്ദുല്ല, ശരീഫ് സാഹിബ്, മുഹമ്മദ് കൊല്ല്യ തുടങ്ങിയവർ സംസാരിക്കുകയും ഗാനമാലപിക്കുകയും ചെയ്തു.

എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള, പ്രശസ്ത ഗസൽ ഗായകൻ ഭൂപീന്ദർ സിംഗ്, നടനും സംവിധായകനുമായ പ്രതാപ് പോത്തൻ, അഹ്‌മദ്‌ പുളിക്കൂർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Muhammad Rafi's death anniversary observed.
< !- START disable copy paste -->

Post a Comment