കാസര്‍കോട്: (my.kasargodvartha.com) വ്യാപാരികള്‍ക്ക് നികുതിയിലെ മാറ്റങ്ങളെ കുറിച്ച് അറിയാനും സംശയനിവാരണത്തിനുമായിമർചന്റ്സ് യൂത് വിംഗ് കാസര്‍കോട് യൂനിറ്റ് ജി എസ് ടി അവബോധ ക്ലാസ് സംഘടിപ്പിച്ചു. ജി എസ് ടി ഇന്റലിജന്‍സ് ഓഫീസര്‍ മധു കരിമ്പില്‍ ക്ലാസിന് നേതൃത്വം നല്‍കി. ക്ലാസ് വ്യാപാരികള്‍ക്ക് ഏറെ പ്രയോജനകരമായി.
കാസര്‍കോട് മർചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇല്യാസ് ടിപി ഉദ്ഘാടനം ചെയ്തു. യൂത് വിംഗ് സെക്രടറി നൗഫല്‍ റിയല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷ വഹിച്ചു.
മർചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രടറി ദിനേശ്, യൂത് രക്ഷധികാരിയും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ മുനീര്‍ എം എം പ്രസംഗിച്ചു. സാബിര്‍ ഭാരത് നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Committee, Merchants Youth Wing, GST, Merchants Youth Wing held GST awareness class.
< !- START disable copy paste -->