ഉപ്പള: (my.kasargodvartha.com) ഹോടെൽ വ്യാപാരിയും സാമൂഹ്യ - ജീവകാരുണ്യ മേഖകളിൽ നിറസാന്നിധ്യവുമായ ഉപ്പള മണ്ണംകുഴിയിലെ ലൻഡൻ മുഹമ്മദ് ഹാജി (76) നിര്യാതനായി. കർണാടക, ഗോവ എന്നിവിടങ്ങളിലായി ഹോടെൽ വ്യാപാരം നടത്തുന്ന ഇദ്ദേഹം മത, സാംസ്കാരിക, കായിക രംഗങ്ങളിലും ശ്രദ്ധേയനായ വ്യക്തിത്വമാണ്. കുറച്ച് ദിവസങ്ങളായി അസുഖത്തെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സാമ്പത്തികമായി പാവപ്പെട്ടവരെയും സ്ഥാപനങ്ങളെയും അദ്ദേഹം ഏറെ സഹായിച്ചിരുന്നു. സഅദിയ്യ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒട്ടുമിക്ക മത, സാമൂഹ്യ, വ്യവസായ, രാഷ്ട്രീയ നേതാക്കന്മാരുമായി നല്ല ആത്മബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം വിവിധ പ്രശ്നങ്ങളിൽ മധ്യസ്ഥം വഹിക്കുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു.
കരൂർ മഹ്‌മൂദ് (മാമിഞ്ഞി) - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: യൂസഫ് ഹാജി, അബ്ദുല്ല ഹാജി, അബ്ദുർ റഹ്‌മാൻ, ഖദീജ, കുഞ്ഞുഹലീമ.
ഖബറടക്കം വൈകീട്ടോടെ മണ്ണംകുഴി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: Kasaragod, Kerala, News, Obituary, London Muhammad Haji of Uppala passed away.