കാസര്‍കോട്: (my.kasargodvartha.com) സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഐഎംഎ കാസര്‍കോട് ബ്രാഞ്ചിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നുള്ളിപ്പാടി ഗവ. യുപി സ്‌കൂളിന് ഫര്‍ണിചറുകള്‍ സംഭാവനയായി നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. ബി നാരായണ നായിക്, സുവര്‍ണ ജൂബിലി കമിറ്റി ചെയര്‍മാന്‍ ഡോ. എവി ഭരതന്‍, ഐഎംഎ സ്ഥാപക സെക്രടറി ഡോ. ബിഎസ് റാവു, വാര്‍ഡ് കൗണ്‍സിലര്‍ വിമല, ബ്രാഞ്ച് സെക്രടറി ഡോ ടി ഖാസിം, സുവര്‍ണ ജൂബിലി ആഘോഷ കമിറ്റി കണ്‍വീനര്‍ ഡോ. ജനാര്‍ധന നായിക്, സ്‌കൂള്‍ മാനജ്‌മെന്റ് പ്രസിഡന്റ് ഉമര്‍, പിടിഎ പ്രസിഡന്റ് ഉഷകുമാരി സംബന്ധിച്ചു.
ഡോ. കൃഷ്ണ നായിക് സ്വാഗതവും ശ്രീലത നന്ദിയും പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മെഡികല്‍ ക്യാംപ് ഉള്‍പെടെയുള്ള തുടര്‍ സേവന പരിപാടികള്‍ നടത്തുമെന്ന് പ്രസിഡന്റ് ഡോ. നാരായണ നായിക് അറിയിച്ചു.
Keywords: News, Kerala, Kasaragod, Committee, IMA, IMA Kasaragod branch, IMA Kasaragod branch donated furniture to the school.
< !- START disable copy paste -->