Join Whatsapp Group. Join now!

Government Notification | ഗവ. ഐടിഐയില്‍ പ്രവേശന കൗണ്‍സിലിംഗ് ചൊവ്വാഴ്ച; ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം; പിഎസ്‌സി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അധ്യാപക ഒഴിവ്

കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.
  
Kasaragod, Kerala, News, Job, Government, Kanhangad, Government Notifications - 29 August 2022.

അധ്യാപക ഒഴിവ്

തളങ്കര ഗവ. മുസ്ലീം വിഎച്എസ്എസില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. യുപിഎസ്ടി (1), എച്എസ്ടി ഇന്‍ഗ്ലീഷ് (1), എച്എസ്ടി നാചുറല്‍ സയന്‍സ് (1), എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് (1), എച്ച്എസ്ടി മാത് സ് (1), എച്എസ്ടി അറബിക് (1), എച്എസ്ടി മലയാളം (1), എച്എസ്ടി ഹിന്ദി (1). അഭിമുഖം വ്യാഴാഴ്ച്ച (സെപ്റ്റംബര്‍ ഒന്നിന്) രാവിലെ 10.30ന് സ്‌കൂളില്‍.


കാലഹരണപ്പെട്ട പഠനരീതികള്‍ ഉപേക്ഷിച്ച് നവീകരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം- ജില്ലാ പഞ്ചായത് പ്രസിഡന്റ്

കാലഹരണപ്പെട്ട പഠനരീതികള്‍ മാറ്റി നവീകരിച്ച പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഡയറ്റ് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഡയറ്റ് ജില്ലാതല ഉപദേശക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അധ്യപകരക്ഷാകര്‍തൃ സമിതികള്‍ സജീവമായി സ്‌കൂളുകളില്‍ ഇടപെടണം. അകാദമിക പ്രവര്‍ത്തനത്തോടൊപ്പം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ മുന്‍ഗണന നല്‍കണം. എല്ലാ വിദ്യാലയങ്ങളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് അതാത് വിദ്യാലയങ്ങളിലെ ഊര്‍ജതന്ത്രം അധ്യാപകരെ നോഡല്‍ ഓഫീസര്‍മാരായി ചുമതലപ്പെടുത്തണമെന്നും സൗരോര്‍ജ പാനല്‍ വഴി ലഭിക്കുന്ന അധിക വൈദ്യുതിയുടെ തുക സ്‌കൂളുകള്‍ക്ക് തന്നെ ഉപയോഗപ്പെടുത്താമെന്നും ജില്ലാ പഞ്ചായത് പ്രസിഡന്റ് പറഞ്ഞു.
  
Kasaragod, Kerala, News, Job, Government, Kanhangad, Government Notifications - 29 August 2022.

കോവിഡാനന്തരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായിരിക്കുന്ന പഠന വിടവ് നികത്താന്‍ സഹായകമായ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനാണ് യോഗം ചേര്‍ന്നത്. ഇന്‍ഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങി പ്രത്യേക വിഷയങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന പഠനരീതികള്‍ തയ്യാറാക്കും. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, മൊബൈല്‍ ആസക്തി തുടങ്ങിയ പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചു. പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍സെകന്‍ഡറി തലം വരെ ലക്ഷ്യമിടുന്ന വിവിധ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. അങ്കണം, കോവിഡാനന്തരം വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്താനുള്ള പദ്ധതി ബെല്‍, രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ പ്രിയ രക്ഷിതാവിന്, വായനയെ പ്രോത്സാഹിപ്പിക്കാന്‍ വായനപോഷണ പരിപാടി, പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള എക്വിപ്, ജനപ്രതിനിധികള്‍ക്ക് വഴികാട്ടിയാവുന്ന തദ്ദേശം, അധ്യാപക പരിവര്‍ത്തന പരിപാടി അഡോപ്റ്റ്, പ്രീപ്രൈമറി അധ്യാപകര്‍ക്കുള്ള പ്രശിക്ഷ തുടങ്ങിയ പരിപാടികള്‍ തുടരും.

ജില്ലാ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ സാക്ഷരതക്ക് ആവശ്യമായ മൊഡ്യുള്‍ തയ്യാറാക്കും. അധ്യാപക ബാങ്കുകള്‍ രൂപീകരിക്കും. ഡയറ്റും സമഗ്ര ശിക്ഷാ കേരളയും ചേര്‍ന്ന് കരിയര്‍ ഗൈഡന്‍സ് പോലുള്ള പദ്ധതികളും നടപ്പാക്കും. പട്ടികജാതി, പട്ടിക വര്‍ഗ മേഖലകളിലെ ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കും. പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് ഇന്‍ഡക്ഷന്‍ പരിശീലനം നല്‍കുന്നതിനും തീരുമാനമായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ വി പുഷ്പ അധ്യക്ഷത വഹിച്ചു.

മധൂര്‍ പഞ്ചായത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ പി വി രവീന്ദ്രന്‍, എസ് ഇ ആര്‍ ടി റിസര്‍ച് ഓഫീസര്‍ അഭിലാഷ് മാത്യു, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ലക്ചറര്‍ വി മധുസൂദനന്‍ മുന്‍വര്‍ഷത്തെ റിപോര്‍ട് അവതരിപ്പിച്ചു. പുതിയ പദ്ധതികള്‍ ഡോ. വിനോദ്കുമാര്‍ പെരുമ്പള അവതരിപ്പിച്ചു. ഡയറ്റ് പ്രിന്‍സിപല്‍ ഡോ. കെ രഘുറാം ഭട്ട് സ്വാഗതവും ഡയറ്റ് ലക്ചറര്‍ എ ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.


ഗവ. ഐടിഐയില്‍ പ്രവേശന കൗണ്‍സിലിംഗ് ചൊവ്വാഴ്ച

കാസര്‍കോട് ഗവ. ഐടിഐയില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ ചൊവ്വാഴ്ച (30ന്) രാവിലെ 8.30ന് ഐടിഐയില്‍ കൗണ്‍സിലിംഗിന് എത്തണം. ഇന്‍ഡക്‌സ് മാര്‍ക്ക് 245 വരെയുള്ള ജനറല്‍, 195 വരെയുള്ള പട്ടികജാതി വിഭാഗക്കാരും, ലാറ്റിന്‍ കാതലിക്‌സ്, ഓബിഎക്‌സ് വിഭാഗത്തിലുള്ള മുഴുവന്‍ അപേക്ഷകരുമാണ് എത്തേണ്ടത്. ഫോണ്‍ 04994 256440.


ഹിന്ദി അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം

കേരളസര്‍കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂകേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കോഴ്‌സിന് എസ്എസ്എല്‍സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35.

ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. സെപ്റ്റംബര്‍ മൂന്നിനകം അപേക്ഷിക്കണം. വിലാസം പ്രിന്‍സിപല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍ 04734296496, 8547126028.ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍/റിസര്‍ച് അസിസ്റ്റന്റ് ഒഴിവ്


ഐസിഎസ്ആര്‍ ഇമ്പ്രെസ്സ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍, റിസര്‍ച് അസിസ്റ്റന്റ് എന്നിവയില്‍ ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്ഡി/എംഫില്‍/പിജിയാണ് യോഗ്യത. അഭിമുഖം ചൊവ്വാഴ്ച(30ന്) രാവിലെ 11ന് മഞ്ചേശ്വരം ജിപിഎം ഗവ. കോളജില്‍. വെബ്‌സൈറ്റ് www(dot)gpmgcm(dot)ac(dot)in ഫോണ്‍ 04998 272670.


പിഎസ്‌സി സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗ്രാമ വികസന വകുhിലെ വിിേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് എസ് സി/എസ് ടി, എസ് ടി ഒണ്‍ലി) (കാറ്റഗറി നമ്പര്‍. 307/2020) തസ്തികയിലേക്ക് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


അസി. പ്രൊഫസര്‍ ഒഴിവ്

കണ്ണൂര്‍ ആയുര്‍വേദ കോളജിലെ ദ്രവ്യഗുണ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപലിന്റെ കാര്യാലയത്തില്‍ നടക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ടിഫികറ്റുകളും അവയുടെ പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം എത്തണം.

ഫോണ്‍ 04972801167.


കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേള 31 മുതല്‍

സംസ്ഥാന സര്‍കാര്‍, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് തിരുവനന്തപുരം, ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട്, ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള നടത്തുന്നു.

ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ ആണ് മേള. ആഗസ്റ്റ് 31 ബുധനാഴ്ച വൈകുന്നേരം മൂന്നിന് കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് സി വി പ്രമീള അധ്യക്ഷത വഹിക്കും. ഭൗമസൂചിക പദവി ലഭിച്ച കാസര്‍കോട് സാരി ഉള്‍പ്പെടെയുളള കൈത്തറി തുണിത്തരങ്ങളും കയര്‍ ഉത്പന്നങ്ങളും 20ശതമാനം സര്‍കാര്‍ റിബേറ്റില്‍ വാങ്ങാനുളള അവസരമാണ് മേളയിലൂടെ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. 1000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു സമ്മാന കൂപണ്‍ നല്‍കും. ദിവസേന നറുക്കെടുപ്പിലൂടെ 1000 രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍ സമ്മാനമായി നല്‍കും.


മരം ലേലം

കാറഡുക്ക ഗ്രാമപഞ്ചായതിലെ വിവിധ ഭാഗങ്ങളിലുള്ള മരങ്ങളുടെ ലേലം സെപ്റ്റംബര്‍ 14ന് ബുധനാഴ്ച്ച രാവിലെ 11ന് പഞ്ചായതില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായതുമായി ബന്ധപ്പെടണം.


ക്ഷേമനിധി അംഗത്വം പുതുക്കാം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പ്പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്ത് 2019 മാര്‍ച്ച് മാസം മുതല്‍ അംശാദായം ഒടുക്കുന്നതില്‍ വീഴ്ച വന്നതുമൂലം അംഗത്വം റദ്ദായവര്‍ക്ക് പുതുക്കാന്‍ അവസരം. പിഴ സഹിതം അംശാദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കുവാന്‍ ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 30 വരെ എല്ലാ ക്ഷേമനിധി ഓഫീസുകളിലും അവസരം നല്കുന്നു. ഓഫീസ് പ്രവൃത്തി ദിനങ്ങളില്‍ അംഗത്വ പാസ് ബുക്, ടികറ്റ് അകൗണ്ട് ബുക്, അവസാന മൂന്ന് മാസത്തെ ടികറ്റ് വൗചര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കാമെന്ന് സംസ്ഥാന ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.


ജില്ലാ സാക്ഷരതാ സമിതിയോഗം ഒന്നിന്

ജില്ലാ സാക്ഷരതാ സമിതിയോഗം വ്യാഴാഴ്ച്ച (സെപ്റ്റംബര്‍ 1ന്) ഉച്ചക്ക് മൂന്നിന് ജില്ലാ പഞ്ചായത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും.


'ഞാനും എന്റെ ഊരും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷനും കോടോം ബേളൂര്‍ ഗ്രാമപഞ്ചായതും കുടുംബശ്രീ സിഡിഎസ്സും സംയുക്തമായി നടപ്പിലാക്കുന്ന ഞാനും എന്റെ ഊരും കൃഷിയിലേക്ക് ജനകീയ ക്യാംപയിന് തുടക്കമായി. പതിനാലാം വാര്‍ഡ് വേങ്ങചേരി ഊരില്‍ പഞ്ചായത് പ്രസിഡന്റ് പി ശ്രീജ പച്ചക്കറി വിത്തു നട്ട് പഞ്ചായത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായതിലെ 19 വാര്‍ഡുകളിലുള്ള 105 ഊരുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായതിലെ പട്ടികവര്‍ഗ്ഗ ഊരുകളില്‍ അധിവസിക്കുന്ന 2000 കുടുംബങ്ങളെ കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
Kasaragod, Kerala, News, Job, Government, Kanhangad, Government Notifications - 29 August 2022.

ഓരോ ഊരിലും കുറഞ്ഞത് ഒരേക്കര്‍ സ്ഥലത്ത് പഴം, പച്ചക്കറി കൃഷി ചെയ്തുകൊണ്ട് ഊരുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സാമ്പത്തിക വരുമാനവും ഊരുകളില്‍ ഭക്ഷ്യസുരക്ഷയും ജൈവ പച്ചക്കറി പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഇതിലൂടെ ലക്ഷ്യമിടുന്നു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി എല്‍ ഉഷ അധ്യക്ഷയായി. പരപ്പ ബ്ലോക് പഞ്ചായത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, വാര്‍ഡ് അംഗം ബാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് വി വി വിജയന്‍, കുടുംബശ്രീ ആനിമേറ്റര്‍ കോര്‍ഡിനേറ്റര്‍ മനീഷ്, ഊരുമൂപ്പന്‍ വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സിഡിഎസ് അംഗം വി സുമ സ്വാഗതവും, ആനിമേറ്റര്‍ വി രാധിക നന്ദിയും പറഞ്ഞു.


സീറ്റ് ഒഴിവ്

ഐഎച്ആര്‍ഡിയുടെ കീഴില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ എംഎസ്‌സി കംപം്യൂടര്‍ സയന്‍സ്, എംകോം കോഴസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04998 215615, 8547005058.


കാഞ്ഞങ്ങാട്ടെ വാതില്‍പ്പടി മാലിന്യം ശേഖരണം ഇനി ആപിലൂടെ

കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിതകര്‍മ സേനാംഗങ്ങഴും ഡിജിറ്റലായി. ഡിജിറ്റല്‍ ആപ് വഴിയാകും ഇനി മുതല്‍ ഇവരുടെ വാതില്‍പ്പടി മാലിന്യ ശേഖരണം. അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കല്‍ മുതല്‍ തരംതിരിക്കല്‍, പുന: ചംക്രമണം എന്നിവ ഇനി 'ഹരിതമിത്രം' ആപ് വഴി നിരീക്ഷിക്കാന്‍ സാധിക്കും. ഹരിതമിത്രം ആപ്ലികേഷന്റെ കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ വി സരസ്വതി അധ്യക്ഷനായി. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് സ്ഥാപിക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുക. സംസ്ഥാന സര്‍കാരിന്റെ ഹരിതമിത്രം ആപ്ലികേഷനിലൂടെ ഓരോ വീട്ടുകാര്‍ക്കും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാനും പ്രശ്നങ്ങള്‍ ഫോടോ സഹിതം നഗരസഭയില്‍ അറിയിക്കാനും സൗകര്യമുണ്ട്.

ഡിജിറ്റല്‍ സംവിധാനം വന്നതോടെ അജൈവമാലിന്യശേരണ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുവാനും കാര്യക്ഷമമാക്കാനും കഴിയും. ക്യൂആര്‍ കോഡ് വഴി വീടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നല്‍കിയ ഉപഭോക്തൃ തുക, ഇത് നല്‍കാത്ത ഉടമകളുടെ വിവരങ്ങള്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപില്‍ ലഭിക്കും.

ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും പരാതികള്‍ അറിയിക്കാനും വരിസംഖ്യ അടക്കുന്നതിനും ആപ് വഴി സാധ്യമാകും. നഗരസഭ നിയോഗിക്കുന്ന പ്രതിനിധികള്‍ സമീപിക്കുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നതിനും ഹരിതമിത്രത്തിന്റെ ഭാഗമായി ക്യുആര്‍ കോഡ് സ്ഥാപിക്കുന്നതിനുള്ള സൗകര്യ പ്രദമായ സ്ഥലസൗകര്യം നല്‍കണമെന്നും പതിപ്പിക്കുന്ന മുദ്ര നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടിലെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.

ഹരിതമിത്രം ആപ്ലികേഷന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സനോജ് ചിറമ്മല്‍ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത, പി അഹമ്മദലി, കെ അനീഷന്‍, കെ വി മായാകുമാരി, ശുചിത്വ മാലിന്യ സംസ്‌കരണ വര്‍കിംഗ് ഗ്രൂപ് ചെയര്‍മാന്‍ ടി വി സുജിത് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ സൂര്യജാനകി, സുജനി, കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഗീത, നവകേരള മിഷന്‍ ആര്‍ പി വി ഗിനീഷ്, ശുചിത്വമിഷന്‍ ആര്‍ പി ടി വി ഭാഗീരഥി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത് സൂപര്‍വൈസര്‍ ഷൈന്‍ പി ജോസ് സ്വാഗതവും നഗരസഭാ സെക്രടറി റോയ് മാത്യു നന്ദിയും പറഞ്ഞു.


മാലിന്യസംസ്‌കരണ രംഗത്ത് മാതൃക തീര്‍ത്തവര്‍ക്ക് ആദരമൊരുക്കുന്നു; ഹരിതകര്‍മ സേന ജില്ലാതല സംഗമം സെപ്റ്റംബര്‍ രണ്ടിന്

ജില്ലയില്‍ മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകയായ ഹരിതകര്‍മ സേനകളെ ആദരിക്കാനും മാതൃകാ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാനും ഹരിതകര്‍മ സേന ജില്ലാതല സംഗമം സെപ്തംബര്‍ രണ്ടിന് (വെള്ളിയാഴ്ച) നടത്തും. മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ പുരസ്‌കാരത്തിന് അര്‍ഹരാവുന്നവര്‍ അവതരിപ്പിക്കും. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളും നേരിടുന്ന പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ചയാവും.
  
Kasaragod, Kerala, News, Job, Government, Kanhangad, Government Notifications - 29 August 2022.

കാസര്‍കോട് മുനിസിപല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗമം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രടറി, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രടറി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല സംഗമത്തിന് ശേഷം ബ്ലോക്, നഗരസഭാ തല ഹരിതകര്‍മ സേനാ സംഗമങ്ങള്‍ സെപ്തംബര്‍ 20നുള്ളില്‍ ജില്ലയില്‍ സംഘടിപ്പിക്കും.

നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ മാലിന്യ പരിപാലന ഏകോപന സമിതി യോഗത്തിന്റെതാണ് തീരുമാനം. യോഗത്തില്‍ ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ജില്ലയില്‍ ഇതുവരെ 137 വീടുകളിലാണ് ക്യൂ ആര്‍ കോഡ് പതിപ്പിച്ച് ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ് ഉപയോഗത്തിലുള്ളത്. ആപിന്റെ പ്രചാരണ പ്രവര്‍ത്തന ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വാര്‍ഡ് തലങ്ങളില്‍ എല്ലാ വീടുകളിലും ആപ് ഉപയോഗം നിലവില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

ഈസ്റ്റ് എളേരി, മടിക്കൈ, കാറഡുക്ക, കുറ്റിക്കോല്‍, കോടോം ബേളൂര്‍ പഞ്ചായതുകളില്‍ ഹരിത മിത്രം സ്മാര്‍ട് ഗാര്‍ബേജ് ആപ് ഉദ്ഘാടനം ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ഉടന്‍ ആപിന്റെ ഉദ്ഘാടനം നടത്തി എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കും. അതാത് പ്രദേശങ്ങളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍, ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം, തുടങ്ങിയ കാര്യങ്ങളെല്ലാം ആപ് വഴി രേഖപ്പെടുത്താം. ഇത് സംസ്ഥാനതലത്തില്‍ നിരീക്ഷിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി ജില്ലയെ വലിച്ചെറിയല്‍ വിമുക്ത ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ ലക്ഷ്മി, ഡെപ്യൂടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ ജൂനിയര്‍ സൂപ്രണ്ട് പി വി ഭാസ്‌കരന്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ബി മിഥുന്‍, കുടുംബശ്രീ ഡി പി എം കെ നിധിഷ തുടങ്ങിയവര്‍ പങ്കെടുത്തു.


അന്താരാഷ്ട്ര നിലവാരത്തില്‍ വഴിയോര സൗകര്യ കേന്ദ്രം 'റെസ്റ്റ് സ്റ്റോപ്'; സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് മഞ്ചേശ്വരത്ത്

അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമകേന്ദ്രം റെസ്റ്റ് സ്റ്റോപ് മഞ്ചേശ്വരത്ത് സ്ഥാപിക്കുന്നതിന് നടപടികളാരംഭിച്ചു. സംസ്ഥാനത്തിനായി തിരഞ്ഞെടുത്ത പ്രത്യേക സ്ഥലങ്ങളില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന കേരള സര്‍kാരിന്റെ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ (ഒകെഐഎച്) ആദ്യ സംരംഭമാണ് 'റെസ്റ്റ് സ്റ്റോപ്'. സംസ്ഥാനത്ത് ആദ്യമായി മഞ്ചേശ്വരത്താണ് റെസ്റ്റ് സ്റ്റോപ് സ്ഥാപിക്കുന്നത്.

ദേശീയ പാത കടന്നുപോകുന്ന കേരളത്തിലെ 30 മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര സൗകര്യ കേന്ദ്രങ്ങളുടെ ശൃംഖല സൃഷ്ടിക്കുകയാണ് ഒകെഐഎചിന്റെ പദ്ധതി. റെസ്റ്റോറന്റുകള്‍, ഫുഡ് കോര്‍ട് ഔട്‌ലെറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോര്‍, ക്ലിനിക്, ഇന്ധന സ്റ്റേഷന്‍, വാഹന അറ്റകുറ്റപ്പണി സൗകര്യങ്ങള്‍, കാരവന്‍ പാര്‍കിംഗ്, ഉയര്‍ന്ന നിലവാരത്തിലുള്ള ടോയ്‌ലറ്റ് ബ്ലോകുകള്‍, മോടല്‍ മുറികള്‍, ട്രാവലേഴ്സ് ലോഞ്ച്, കോണ്‍ഫറന്‍സ്, മീറ്റിംഗ് എന്നിവയുള്‍പ്പെടെ ഓരോ സ്ഥലത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഓരോ റെസ്റ്റ്സ്റ്റോപിലും ഉണ്ടായിരിക്കും. ഓരോ റെസ്റ്റ് സ്റ്റോപിനും അനുയോജ്യമായ പ്രാദേശിക ആവശ്യങ്ങളും മറ്റ് നിര്‍ദേശങ്ങളും ജില്ലാതലത്തില്‍ പരിഗണിക്കും.

റെസ്റ്റ് സ്റ്റോപിനായി മഞ്ചേശ്വരത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പ്രാരംഭഘട്ടം ആരംഭിക്കും. വഴിയോര സൗകര്യങ്ങളുടെ ഒരു ശൃംഖലയായി കേരളത്തില്‍ റെസ്റ്റ് സ്റ്റോപ്പ് മാറും. ആഗോള നിലവാരത്തിനൊപ്പം കിടപിടിക്കുന്ന റെസ്റ്റ് സ്റ്റോപ് റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതവും ആനന്ദകരവുമാക്കും. പ്രവാസി മലയാളികള്‍ക്ക് ലാഭകരമായി നിക്ഷേപിക്കാനും മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അവരുടെ കഴിവുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താനുമുള്ള സാധ്യതകളാണ് റെസ്റ്റ് സ്റ്റോപ് തുറന്നിടുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച സര്‍കാര്‍ കംപനിയാണ് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്. അഡീഷണല്‍ ചീഫ് സെക്രടറി - ധനകാര്യം, അഡീഷണല്‍ ചീഫ് സെക്രടറി - റവന്യൂ, പ്രിന്‍സിപല്‍ സെക്രടറി - വ്യവസായം, നോര്‍ക എന്നിവരാണ് ഡയറക്ടര്‍മാര്‍.

Keywords: Kasaragod, Kerala, News, Job, Government, Kanhangad, Government Notifications - 29 August 2022.

Post a Comment