കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് എംപ്ലോയ്മെന്റ് രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും ഇരുപതിനായിരം രൂപവരെ സബ്സിഡിയും നല്‍കുന്ന കെസ്‌റു സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21നും 45നും മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ബാങ്ക് മുഖേന പത്ത് ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്സിഡിയും നല്‍കുന്ന മള്‍ടി പര്‍പസ് ജോബ് ക്ലബ് സ്വയം തൊഴില്‍ പദ്ധതി, കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 50നും 65നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി ബാങ്ക് മുഖേന അമ്പതിനായിരം രൂപ വരെ വായ്പയും 12,500 രൂപവരെ സബ്സിഡിയും നല്‍കുന്ന നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി, വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18നും 55നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി അമ്പതിനായിരം രൂപ പലിശ രഹിത വായ്പയും ഇരുപത്തി അഞ്ചായിരം രൂപ സബ്സിഡിയും നല്‍കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി, കടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാനായി അമ്പതിനായിരം രൂപ പലിശ രഹിത വായ്പയും ഇരുപത്തി അഞ്ചായിരം രൂപ സബ്സിഡിയും നല്‍കുന്ന കൈവല്യ സ്വയം തൊഴില്‍ പദ്ധതി എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം www(dot)employment(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ലഭിക്കും.
ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഹോസ്ദുര്‍ഗ് -04672209068.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാസര്‍കോട്-04994255582.
ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുകേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 ബാചിന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായപരിധി 17-35. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാകും. പി എസ് സി അംഗീകാരം ഉള്ള കോഴ്സാണിത്. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം. പ്രിന്‍സിപല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട 04734296496, 8547126028.
അധ്യാപക ഒഴിവ്
ജിഎച്എസ്എസ് കുമ്പളയിലെ ഹയര്‍ സെകന്‍ഡറി വിഭാഗത്തില്‍ എച്എസ്എസ്ടി ബോടണി (ജൂനിയര്‍)യില്‍ ഒരു ഒഴിവ്. അഭിമുഖം ആഗസ്റ്റ് 6ന് രാവിലെ 11ന് ഹയര്‍സെകന്‍ഡറി ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04998 216900.
എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ 23 ഐടിഐകളിലേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കാന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. യോഗ്യത എംബിഎ/ ബിബിഎ/ ഏതെങ്കിലും ബിരുദം / ഡിപ്ലോമ. ഡിജിടി സ്ഥാപനത്തില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഷോട് ടേം ടിഒടി കോഴ്സില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്‍ഗ്ലീഷ് ആശയവിനിമയശേഷിയും കംപ്യൂടര്‍ പരിജ്ഞാനവും വേണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ടിഫികറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ആഗസ്ത് 10ന് രാവിലെ 10ന് കോഴിക്കോട് ഏലത്തൂര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0495 2461898.
ആട്, പശുപരിപാലനം പരിശീലനം നടത്തുന്നു
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 9,10 തീയതികളില്‍ ആടുവളര്‍ത്തല്‍ പരിശീലനവും, ആഗസ്റ്റ് 11, 12 തിയതികളില്‍ പശുപരിപാലനത്തിലും പരിശീലനം നല്‍കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ താല്‍പര്യമുള്ളവര്‍ പരിശീലന തിയതിയുടെ തലേദിവസം വൈകിട്ട് 5നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04972 763473.
Keywords: Kasaragod, Kerala, News, Kannur, Job, Teacher, Government Notification - 01 August 2022.