ഉപ്പള: (my.kasargodvartha.com) സാമൂഹ്യ - ജീവകാരുണ്യ മേഖകളില്‍ നിറസാന്നിധ്യവുമായ ഉപ്പള മണ്ണംകുഴിയിലെ ലന്‍ഡന്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ഒട്ടുമിക്ക മത, സാമൂഹ്യ, വ്യവസായ, രാഷ്ട്രീയ നേതാക്കന്മാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് നേതാക്കള്‍ അനുശോചിച്ചു
കാസര്‍കോട്: ലന്‍ഡന്‍ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് നേതാക്കളായ സിടി അഹ്മദ് അലി, ടിഇ അബ്ദുല്ല, എ അബ്ദുര്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം.അശ്‌റഫ് എംഎല്‍എ, എംസി ഖമറുദ്ദീന്‍, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വികെ. ബാവ, പിഎം മുനീര്‍ഹാജി, മൂസ ബി ചെര്‍ക്കള, ടിഎ മൂസ, എഎം കടവത്ത്, കെഇഎ ബകര്‍, എംപി ജാഫര്‍, കെഎം ശംസുദ്ദീന്‍ ഹാജി, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എബി. ശാഫി, ബശീര്‍ വെളളിക്കോത്ത്, അഡ്വ. എംടിപി കരീം, അബ്ദുല്ല ഹുസൈന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സുന്നി നേതാക്കള്‍ അനുശോചിച്ചു
ഉപ്പള: ഒരേ സമയം മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിസ്വാര്‍ഥ സേവനം കാഴ്ച വെച്ച ലന്‍ഡന്‍ മുഹമ്മദ് ഹാജിയുടെ വിയോഗം ജില്ലയിലെ സുന്നി പ്രസ്ഥാന കുടുംബത്തിന് വലിയ നഷ്ടമാണെന്ന് നേതാക്കള്‍ അനുസ്മരിച്ചു. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വളര്‍ചയില്‍ നേതാക്കള്‍ക്ക് വലിയ താങ്ങായി നിന്ന പൗര പ്രമുഖരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. പ്രധാന സ്വാഗത സംഘങ്ങളുടെയെല്ലാം മുഖ്യസംഘാടകരില്‍ ഒരാളായി ലന്‍ഡന്‍ മുഹമ്മദ് ഹാജിയുടെ പേരുണ്ടാവും.
പ്രത്യേക ഡ്രസില്‍ തൊപ്പി ധരിച്ചു പ്രധാന സമ്മേളന വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഹാജി അത്തരം പരിപാടികളുടെ വിജയത്തിന് പിന്നില്‍ എത്രയോ ദിവസം ഓടി നടന്നിട്ടുണ്ടാകും. വലിയൊരു കുടുംബത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ഭാര്യയോ മക്കളോ ഇല്ലാതിരുന്ന ലന്‍ഡന്‍ മുഹമ്മദ് ഹാജിയുടെ വലിയ സമ്പത്ത് പ്രസ്ഥാന കുടുംബത്തിന്റെ പിന്തുണയായിരുന്നു. ആലിമീങ്ങളുടെ ദുആയും പ്രവര്‍ത്തകരുടെ സ്‌നേഹ വായ്പും വലിയ പ്രചോദനമായി ഹാജി കരുതിയിരുന്നു.
മുപ്പത് വര്‍ഷത്തിലേറെയായി സഅദിയ്യയുടെ വലിയ ഗുണകാംക്ഷിയായ ഹാജി താജുല്‍ ഉലമയുമായും നൂറുല്‍ ഉലമയുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. പ്രധാന സ്ഥലങ്ങളില്‍ സ്ഥാപന പിരിവിനായി പോയിട്ടുണ്ട്. പരിചയക്കാരെ സ്ഥാപനവുമായി അടുപ്പിക്കാന്‍ വലിയ ഉത്സാഹം കാണിച്ചു. കുമ്പോല്‍ തങ്ങള്‍, മുട്ടം തങ്ങള്‍, അലി കുഞ്ഞി ഉസ്താദ് എന്നിവര്‍ ലത്വീഫിയ സഥാപിച്ച കാലം മുതല്‍ അതിന്റെ കമിറ്റിയിലുണ്ട്. നിലവില്‍ ഉപാധ്യക്ഷന്‍ ആയിരുന്നു. മുഹിമ്മാതിന്റെ പല സമ്മേളനങ്ങളുടെയും സ്വാഗത സംഘം ഭാരവാഹിയായിരുന്നു. ഒടുവില്‍ മുഹിമ്മാത് സേഫ് ഹോമിന്റെ പ്രചാരണത്തില്‍ സജീവമായിരുന്നു.
ദേളി സഅദിയ്യ, മഞ്ചേശ്വരം മള്ഹര്‍, ബായാര്‍ മുജമ്മഹ്, തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു. മര്‍കസുമായും കാന്തപുരം എപി ഉസ്താദുമായു വലിയ ബന്ധം സഥാപിച്ചിരുന്നു. തന്റെ സൗഹൃദങ്ങളും വിശാലമായ ബന്ധങ്ങളും ജില്ലയിലെ സഥാപനങ്ങളുടെ വളര്‍ചക്ക് ഉപയോഗിച്ചിരുന്നു .ശാരീരിക ക്ഷീണമുള്ള സമയത്ത് പോലും സാന്ത്വന സേവന മേഖലകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഹാജിക്ക് സാധിച്ചു. എസ്എസ്എഫ്, എസൈ്വഎസ് സംഘടനകള്‍ മഞ്ചേശ്വരം ഉപ്പള ഭാഗങ്ങളില്‍ സഘടിപ്പിച്ച ജില്ലാ സംസ്ഥാന പരിപാടികളുടെ വിജയത്തിന് വലിയ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബകര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മുഹിമ്മാത് ജന.സെക്രടറി ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, എസ്എംഎ സംസ്ഥന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, ലത്വീഫിയ ജന.സെക്രടറി കെ.പി ഹുസൈന്‍ സഅദി കെസി റോഡ്, മള്ഹര്‍ ഉപാധ്യക്ഷന്‍ സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, ബായാര്‍ മുജമ്മഹ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി, .എസ് എസ് എഫ് സംസ്ഥാന ഡയറക്ടറേറ്റ് അംഗം സയ്യിദ് മുനീര്‍ അഹ്ദല്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി ,കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Condolences, London Muhammad Haji, Condolences on the death of London Muhammad Haji.
< !- START disable copy paste -->